ബേക്കല്‍ തൃക്കണ്ണാട്ട് കാറിടിച്ച് യുവാവ് മരിച്ചു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
May 28, 2016, 23:30 IST
ബേക്കല്‍: (www.kasargodvartha.com 28/05/2016) ബേക്കല്‍ തൃക്കണ്ണാട്ട് കാറിച്ച് 22 കാരനായ യുവാവ് മരിച്ചു. ബേക്കൽ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ രാമകാന്തയുടെ മകന്‍ ദിലീപാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. പ്രകോപിതരായ ജനക്കൂട്ടം ഏതാനും വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.
Keywords : Bekal, Udma, Accident, Death, Youth, Kasaragod, Injured, Hospital, Police, Natives, Dileep.
നടന്നുപോകുന്നതിനിടെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടുന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.