city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മന്‍ചാണ്ടി സര്‍ക്കാരും മോഡി സര്‍ക്കാരും സംരക്ഷിക്കുന്നത് പ്രമാണിമാരുടെ താല്‍പര്യം: വി എസ്

കുമ്പള: (www.kasargodvartha.com 20/04/2016) കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും കേന്ദ്രത്തില്‍ മോഡി സര്‍ക്കാരും സംരക്ഷിക്കുന്നത് പ്രമാണിമാരുടെ താല്‍പര്യം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് മത്സരിക്കുന്ന സി എച്ച് കുഞ്ഞമ്പുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം കുമ്പളയില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു വി എസ്.

വന്‍കിടക്കാരുടേയും പ്രമാണിമാരുടേയും താല്‍പര്യം സംരക്ഷിക്കാന്‍ ഭരണനയം രൂപപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടിയും മോഡിയും. വര്‍ഗീയ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കി അതുവഴി അഴിമതി നടത്തുന്നത് മറച്ചുവെക്കാനാണ് മോഡി സര്‍ക്കാറിന്റെ ശ്രമം. ഇടതുസര്‍ക്കാര്‍ സാധാരണക്കാരുടെ താല്‍പര്യമാണ് സംരക്ഷിച്ചിരുന്നത്. ഭരണം ലഭിച്ചാല്‍ തുടര്‍ന്നും ഇതുതന്നെയായിരിക്കും ഇടതുസര്‍ക്കാര്‍ ചെയ്യുക. ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. ഇടതുപക്ഷം അധികാരത്തില്‍വന്നാല്‍ അഞ്ച് വര്‍ഷവും വിലക്കയറ്റം ഉണ്ടാകില്ലെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.

വി വി രാജന്‍ അധ്യക്ഷത വഹിച്ചു. വി പി പി മുസ്തഫ സ്വാഗതം പറഞ്ഞു. പി കരുണാകരന്‍ എം പി, സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു, പി ബി അഹ്മദ്, ജനദാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വി എസ് കുറ്റിക്കോലിലെ പ്രചരണ പൊതുയോഗത്തിലും സംബന്ധിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരും മോഡി സര്‍ക്കാരും സംരക്ഷിക്കുന്നത് പ്രമാണിമാരുടെ താല്‍പര്യം: വി എസ്

Keywords: Oommen Chandy and Modi protect interest of big bulls: VS , V.S Achuthanandan, Kumba, Kerala, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia