city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. എ എ അമീന്‍, കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 25.04.2016) എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളായ ഡോ. എ എ അമീനും കെ കുഞ്ഞിരാമനും പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എ എ അമീനും ഉദുമ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമനും തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പത്രിക സമര്‍പ്പിച്ചത്.

വിദ്യാനഗറില്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്ഥാനാര്‍ഥികളെ കലക്ടറേറ്റിലേക്ക് ആനയിച്ചു. ഡമ്മി സ്ഥാനാര്‍ത്ഥികളെ അടുത്ത ദിവസം പ്രഖായാപിക്കും.

പി കരുണാകരന്‍ എം പി, എല്‍ഡിഎഫ് കണ്‍വീനര്‍ പി രാഘവന്‍, നേതാക്കളായ ടി കെ രാജന്‍, ടി കൃഷ്ണന്‍, അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, പി ബി അഹമ്മദ്, സിജി മാത്യു, കെ വി കുഞ്ഞിരാമന്‍, കെ എ മുഹമ്മദ് ഹനീഫ, അഡ്വ. എ ജി നായര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമളാ ദേവി, പി ആര്‍ അമ്മണ്ണായ, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, പി എം എ കരീം, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നു.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നു ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി രണ്ടാംവട്ടവും ജനവിധിതേടുന്ന ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് ആര്‍ ഡി ഒ മൃണ്‍മയി ജോഷിക്കു മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ബങ്കളം കുഞ്ഞികൃഷ്ണന്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായും പത്രിക സമര്‍പ്പിച്ചു. നേതാക്കളായ എ കെ നാരായണന്‍, പി അപ്പുക്കുട്ടന്‍, പി നാരായണന്‍, സി വി ദാമോദരന്‍, കെ പി രാജു തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു. കോട്ടച്ചേരിയില്‍ നിന്നു പ്രകടനമായാണ്  പ്രവര്‍ത്തകര്‍ ചന്ദ്രശേഖരനെ കലക്ടറേറ്റിലേക്ക് ആനയിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. എ എ അമീന്‍, കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു


എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. എ എ അമീന്‍, കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. എ എ അമീന്‍, കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു


Keywords:  LDF, INL, kasaragod, Uduma, K.Kunhiraman MLA, Submit, Vidya Nagar, P.Karunakaran-MP, Dr. AA Ameen.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia