അതിക്രമിച്ചു കയറി കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു
Apr 30, 2016, 11:57 IST
കളനാട്: (www.kasargodvartha.com 30/04/2016) വീട്ടില്‍ അതിക്രമിച്ചു കയറി തേങ്ങാപൊതിക്കുന്ന കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു. കളനാട് അരമങ്ങാനത്തെ ഇബ്രാഹീമിന്റെ മകന്‍ ബി അബ്ദുല്ലക്കുഞ്ഞിയുടെ വീടിന്റെ ജനല്‍ചില്ലുകളാണ് അടിച്ചുതകര്‍ത്തത്. അബ്ദുല്ലക്കുഞ്ഞിയുടെ പരാതിയില്‍ അരമങ്ങാനം സ്വദേശി ഹുസൈനെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നു മണിയോടെ ഹുസൈന്‍ അബ്ദുല്ലക്കുിഞ്ഞിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും വീടിന്റെ ജനാലകളും മറ്റ് ഗൃഹോപകരണങ്ങളും കമ്പിപ്പാര കൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. അബ്ദുല്ലക്കുഞ്ഞിയുടെ മാതാവിനേയും അക്രമിക്കാന്‍
ശ്രമിച്ചിരുന്നു. മാതാവിനെ പിടിച്ചുമാറ്റിയതുകൊണ്ടാണ് കമ്പിപ്പാര കൊണ്ട് അടിയേല്‍ക്കാതിരുന്നതെന്ന് അബ്ദുല്ലക്കുഞ്ഞിയുടെ പരാതിയില്‍ പറയുന്നു.
Keywords: Kalanad, kasaragod, House, Aramanganam, Ibrahim,, B Abdula Kunhi, Police,