ദേലംപാടിയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന വിദേശ മദ്യവുമായി യുവതി അറസ്റ്റില്‍
Mar 22, 2016, 13:14 IST
മുള്ളേരിയ: (www.kasargodvartha.com 22/03/2016) കര്‍ണാടകയില്‍നിന്നും വില്‍പനയ്ക്ക് കൊണ്ടുവന്ന വിദേശ മദ്യവുമായി യുവതിയെ ദേലംപാടിയില്‍വെച്ച് എക്‌സൈസ് പിടികൂടി. ദേലംപാടി വാള്‍പാളയിലെ ഭുവനേശ്വരി(32)യെയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം ദേലംപാടിയില്‍ ബസിറങ്ങി നടന്നുപോവുകയായിരുന്ന ഭൂവനേശ്വരിയുടെ കൈവശമുണ്ടായിരുന്ന ബാഗ് എക്‌സൈസ് പരിശോധിച്ചപ്പോള്‍ 150 മില്ലിയുടെ 15 കുപ്പി വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്തപ്പോള്‍ കര്‍ണാടകയില്‍നിന്നും വില്‍പനയ്ക്ക് കൊണ്ടുവന്നതാണെന്നും യുവതി വെളിപ്പെടുത്തി. ഭൂവനേശ്വരിയെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Liquor, Mulleria, Kasaragod, arrest, Woman, Kerala, Woman arrested with foreign liquor