ഉപ്പളയില്‍ വസ്ത്ര സ്ഥാപനത്തില്‍ കവര്‍ച്ച; പണവും 80,000 രൂപയുടെ വസ്ത്രങ്ങളും നഷ്ടപ്പെട്ടു
Mar 29, 2016, 12:20 IST
ഉപ്പള: (www.kasargodvartha.com 29/03/2016) ഉപ്പളയിലെ വസ്ത്ര സ്ഥാപനത്തില്‍നിന്നും പണവും 80,000 രൂപയുടെ വസ്ത്രങ്ങളും കവര്‍ച്ചചെയ്തു. മഞ്ചേശ്വരം പത്താം മൈലിനടുത്ത റാഫിയുടെ ഉടമസ്ഥതയില്‍ ഉപ്പള സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഹിറ്റ്‌ലര്‍ റെഡിമെയ്ഡ് വസ്ത്ര സ്ഥാപനത്തില്‍നിന്നും നാലായിരം രൂപയും വസ്ത്രങ്ങളുമാണ് കവര്‍ച്ചചെയ്യപ്പെട്ടത്.
റാഫി തിങ്കളാഴ്ച രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് തിരിച്ചുപോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ചനടന്നതായി കണ്ടെത്തിയത്. ഷട്ടറിന്റെ പൂട്ട് പൊളിച്ചശേഷം ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്തുകടന്നായിരുന്നു കവര്‍ച്ച. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധരും എത്തുന്നുണ്ട്. സമീപത്തെ ഒരു കടയിലും ഉപ്പള ഗേറ്റിനടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ചാ ശ്രമമുണ്ടായി.
Keywords: Uppala, Kasaragod, Kerala, Robbery, Robbery in Uppala