പെട്രോള്‍ പമ്പ് ജീവനക്കാരനെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍; സ്‌കൂട്ടര്‍ കസ്റ്റഡിയില്‍
Mar 26, 2016, 13:00 IST
പൊയ്‌നാച്ചി: (www.kasargodvartha.com 26/03/2016) പൊയ്‌നാച്ചിയിലെ പെട്രോള്‍ പമ്പില്‍ ചില്ലറ ചോദിച്ചെത്തി ജീവനക്കാരനെ അക്രമിച്ച് 30,000 രൂപ തട്ടിയെടുത്ത് രണ്ടംഗ സംഘം രക്ഷപ്പെട്ട സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. വിദ്യാനഗര്‍ സ്വദേശിയായ യുവാവാണ് പോലീസിന്റെ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 14 പി 5736 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Related News:
ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ മേശവലിപ്പില്‍നിന്നും 30,000 തട്ടിയെടുത്തു; പ്രതിയുടെ ചിത്രം സി സി ടി വിയില്‍
ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് പൊയ്‌നാച്ചിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. 500 രൂപയ്ക്ക് ചില്ലറ ചോദിച്ച് സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ച് കൗണ്ടറില്‍ സൂക്ഷിച്ച 30,000 രൂപ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പിടിയിലാകാനുള്ള മറ്റൊരു പ്രതി ചട്ടഞ്ചാല്‍ സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നേരത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ സംഭവം നടക്കുമ്പോള്‍ പൊയ്‌നാച്ചി പരിസരത്ത് ഉണ്ടായിരുന്നുവെങ്കിലും കവര്‍ച്ചയുമായി ബന്ധമില്ലെന്ന് കണ്ട് പോലീസ് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന സമര്‍ത്ഥമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളിലൊരാളെ പിടികൂടാന്‍ കഴിഞ്ഞത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.
ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ മേശവലിപ്പില്‍നിന്നും 30,000 തട്ടിയെടുത്തു; പ്രതിയുടെ ചിത്രം സി സി ടി വിയില്‍