കുവൈത്തില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ 3 മലയാളികള്‍ക്ക് വധശിക്ഷ
Mar 8, 2016, 10:52 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 08/03/2016) കുവൈത്തില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതികളായ കാസര്‍കോട് സ്വദേശി ഉള്‍പെടെ മൂന്നു മലയാളികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (21), മലപ്പുറം ചീക്കോട് വാവൂര്‍ മാഞ്ഞോട്ടുചാലില്‍ ഫൈസല്‍ (33), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് (41) എന്നിവരെയാണ് ക്രിമിനല്‍ കോടതി (ഫസ്റ്റ് കോര്‍ട്ട്) ബെഞ്ച് വധശിക്ഷയ്ക്ക് വിധിച്ചത്.
അബൂബക്കര്‍ സിദ്ദിഖ് കേസിലെ നാലാം പ്രതിയാണ്. ഫൈസല്‍ ഒന്നാം പ്രതിയും മുസ്തഫ ഷാഹുല്‍ ഹമീദ് മൂന്നാം പ്രതിയുമാണ്. ഇവരോടൊപ്പം രണ്ടാം പ്രതിയായ ശ്രീലങ്കന്‍ സ്വദേശിനി സുക്ലിയ സമ്പത്തിനെയും (40) വധശിക്ഷയ്ക്ക് വിധിച്ചു. 2015 ഏപ്രില്‍ 19ന് ഇവരില്‍നിന്ന് നാലു കിലോയിലധികം ഹെറോയിന്‍ കസ്റ്റംസ് പിടികൂടുകയായിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളിലൊരാളില്‍നിന്ന് കസ്റ്റംസ് മയക്കുമരുന്ന് കണ്ടെടുക്കുകയാണുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജലീബ് അല്‍ശുയൂഖിലെ താമസസ്ഥലത്ത് കസ്റ്റംസ് നടത്തിയ റെയ്ഡില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെടുക്കുകയും പ്രതികള്‍ അറസ്റ്റിലാവുകയുമായിരുന്നു. കേസ് വേഗത്തില്‍ പരിഗണിക്കുന്നതിനായി ക്രിമിനല്‍ കോടതി അപ്പീല്‍ കോടതിയിലേക്ക് ഫയലുകള്‍ കൈമാറി. ഒരു മാസത്തിനകംതന്നെ കേസ് അപ്പീല്‍ കോടതി പരിഗണിക്കും.
കുവൈത്തില്‍ 1964 മുതല്‍തന്നെ വധശിക്ഷ നടപ്പാക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും മയക്കുമരുന്ന് കേസ് വധശിക്ഷയുടെ പരിധിയില്‍ വന്നിരുന്നില്ല. എന്നാല്‍ മയക്കുമരുന്ന് കടത്തും വിപണനവും ഉപയോഗവും വ്യാപകമായതോടെയാണ് കുവൈത്തില്‍ 1997 മേയ് മാസം മുതല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കുവൈത്ത് വധശിക്ഷ നടപ്പാക്കിത്തുടങ്ങിയത്.
കുവൈത്തില്‍ ഒരു മാസം മുമ്പ് മയക്കുമരുന്ന് കേസില്‍ മറ്റൊരു കാസര്‍കോട് സ്വദേശിയെ അഞ്ചു വര്‍ഷം തടവിനും 5,000 ദീനാര്‍ പിഴയൊടുക്കാനും ക്രിമിനല്‍ കോടതി ശിക്ഷിച്ചിരുന്നു. ഈ വിധി അപ്പീല്‍ കോടതിയും പരിഗണിക്കുകയാണ് ഉണ്ടായത്.
Keywords: Gulf, Kuwait, Kasaragod Native, Drug case: Kuwait court verdict