city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊയ്‌നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന്‍ ഉള്‍പെടെ 2 പേര്‍ കൂടി അറസ്റ്റില്‍

പൊയ്‌നാച്ചി: (www.kasargodvartha.com 31/03/2016) പൊയ്‌നാച്ചിയിലെ പെട്രോള്‍ പമ്പില്‍ ചില്ലറ ചോദിച്ചെത്തി ജീവനക്കാരനെ അക്രമിച്ച് 30,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റുചെയ്തു. പൊയ്‌നാച്ചിയിലെ സാദിഖ് (20), പൊയ്‌നാച്ചി സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

ഈ കേസിലെ മറ്റൊരു പ്രതിയായ വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ് റാസിഖിനെ (20) ഇക്കഴിഞ്ഞ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 14 പി 5736 നമ്പര്‍ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാദിഖും 17 കാരനും പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസില്‍ മൊത്തം നാല് പ്രതികളാണുള്ളത്. അന്യജില്ലക്കാരനായ യുവാവിനെയാണ് ഇനി അറസ്റ്റുചെയ്യാനുള്ളത്. ഇയാള്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് പൊയ്‌നാച്ചിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. 500 രൂപയ്ക്ക് ചില്ലറ ചോദിച്ച് സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ച് കൗണ്ടറില്‍ സൂക്ഷിച്ച 30,000 രൂപ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം അന്യജില്ലക്കാരനായ യുവാവിനോടൊപ്പം സാദിഖും 17 കാരനും എറണാകുളത്തേക്ക് കടന്നിരുന്നു. ഇവിടെനിന്നുമുള്ള മടക്കയാത്രയ്ക്കിടയില്‍ ബുധനാഴ്ച രാത്രിയോടെയാണ് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പൊയ്‌നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന്‍ ഉള്‍പെടെ 2 പേര്‍ കൂടി അറസ്റ്റില്‍

Related News:
പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍
പെട്രോള്‍ പമ്പ് ജീവനക്കാരനെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍; സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ മേശവലിപ്പില്‍നിന്നും 30,000 തട്ടിയെടുത്തു; പ്രതിയുടെ ചിത്രം സി സി ടി വിയില്‍


Keywords: Kasaragod, Kerala, Poinachi, Arrest, Petrol pump, 2 more arrested in Poinachi case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia