കല്ലൂരാവിയില്‍ സിപിഎം-ലീഗ് സംഘര്‍ഷം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം
Mar 26, 2016, 07:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/03/2016) കല്ലൂരാവിയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കല്ലൂരാവി പിള്ളേരുപീടികയിലെ ഫൈസല്‍ (26), ഹക്കീം (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും ഹക്കീമിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി സുനില്‍ ബാബു, ഹൊസ്ദുര്‍ഗ് സി.ഐ യു.പ്രേമന്‍, എസ് ഐ ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. തിരഞ്ഞെടുപ്പിനോടുബന്ധിച്ച് റോഡില്‍ ചിഹ്നങ്ങള്‍ വരക്കുന്നതുമായ ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തിന് കാരണം. ഏതാനും ദിവസങ്ങളായി ഇവിടെ സി പി എം- ലീഗ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ലീഗിന്റെയും സിപിഎമ്മിന്റെയും കൊടിനശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നേരത്തെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

Keywords: Kasaragod, Kerala, Kanhangad, Stabbed, Injured, hospital, CPM, Muslim-league, Kalluravi, Police, 2 league volunteer's stabbed.