യഹ് യ തളങ്കരക്ക് മാപ്പിള സോങ് ലവേഴ്‌സ് ജൂബിലി അവാര്‍ഡ്
Feb 26, 2016, 09:34 IST
കാസര്‍കോട്: (www.kasargodvartha.com 26/02/2016) ദുബൈയിലെ പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ചെയര്‍മാനും മാപ്പിളപ്പാട്ട് കവിയുമായ യഹ് യ തളങ്കരക്ക് മാപ്പിള സോങ് ലവേഴ്‌സ് ജൂബിലി അസോസിയേഷന്റെ അവാര്‍ഡ് ലഭിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാര്‍ച്ച് ഒന്നിന് കോഴിക്കോട്ട് നടക്കുന്ന അസോസിയേഷന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷസമ്മേളനത്തില്‍ വെച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പുരസ്‌കാരം സമ്മാനിക്കും.
കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉപഹാരസമര്‍പ്പണവും അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പ്രശസ്തിപത്ര സമര്‍പ്പണവും നിര്‍വ്വഹിക്കും. കാസര്‍കോട്ടെ തളങ്കര സ്വദേശിയായ യഹ്‌യ യു എ ഇ കെ എം സി സി വൈസ് ചെയര്‍മാന്‍, പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക കേന്ദ്രം ട്രസ്റ്റി, ഉബൈദ് ഫൗണ്ടേഷന്‍ ദുബായ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Yahya Thalangara, Award, Song levers award jubilee for Yahya Thalangara