city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സമരം നടത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; സമരം തുടരുന്നു

പെരിയ: (www.kasargodvartha.com 24/02/2016) സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സമരത്തിലേര്‍പെട്ട നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് ബുധനാഴ്ച വൈകിട്ടോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു. വന്‍ പോലീസ് ബന്തവസിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്തുകൊണ്ടിരിക്കുന്നത്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും അടക്കം 60 പേരെയാണ് മൂന്ന് പോലീസ് ബസുകളിലായാണ് അറസ്റ്റുചെയ്ത് കൊണ്ടുപോയത്. മറ്റുള്ളവരേയും അറസ്റ്റുചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

രജിസ്ട്രാര്‍ എ സി ബൈജുവിനെയും ഫൈനാന്‍സ് ഓഫീസര്‍ ജയപ്രകാശിനേയും രാവിലെ മുതല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ സമരത്തിലേര്‍പെട്ട വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെച്ചതിന്റെ പേരിലാണ് 4.30 മണിയോടെ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്യാന്‍ തുടങ്ങിയത്. അതേസമയം മറ്റുള്ളവിദ്യാര്‍ത്ഥികള്‍ സമരം തുടരുകയാണ്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായ്ക്ക്, ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്‍, ബേക്കല്‍ എസ് ഐ ആദം ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്തത്.

ഹോസ്റ്റല്‍ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ടും, സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നതിനെതിരേയും ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം നടന്നുവരുന്നത്. ചൊവ്വാഴ്ച വൈകിട്ട് സ്റ്റുഡന്റ് കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നുവെങ്കിലും ഇതിലും തീരുമാനമായില്ല. വി സിയുമായി രണ്ട് തവണ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. ആദ്യദിനം വി സിയെ ഉപരോധിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം. വി സിയുടേയും മറ്റും ഭാഗത്തുനിന്ന് നിഷേധാത്മക സമീപനം തുടര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയത്.

ബുധനാഴ്ച വി സി സര്‍വകലാശാലയില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രാരേയും മറ്റും ഉപരോധിച്ചുകൊണ്ട് സമരം തുടര്‍ന്നത്. പടന്നക്കാട്, നായന്മാര്‍മൂല, പെരിയ ക്യാമ്പസുകളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സമരരംഗത്തുണ്ട്.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സമരം നടത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; സമരം തുടരുന്നു


സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സമരം നടത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; സമരം തുടരുന്നുhttp://goo.gl/yU5WZJ
Posted by KasaragodVartha Updates on  Wednesday, 24 February 2016
Keywords: Periya, Kasaragod, Kerala, Central University, Central University students strike, Kerala, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia