ഹക്കീമിനെ തീയിട്ട് കൊന്ന പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആഗ്രഹം ബാക്കിയാക്കി മാതാവ് കല്യാണി യാത്രയായി
Feb 18, 2016, 11:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 18/02/2016) മകനെ തീയിട്ട് കൊന്ന കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആഗ്രഹം ബാക്കിയാക്കി മാതാവ് യാത്രയായി. കൊല്ലപ്പെട്ട മമ്പലത്തെ ദാമോദരന്‍ എന്ന അബ്ദുല്‍ ഹക്കീ (40)മിന്റെ മാതാവ് കല്യാണി (76)യാണ് മരണത്തിന് കീഴടങ്ങിയത്.
പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദില്‍ ജീവനക്കാരനായിരുന്ന ഹക്കീം രണ്ടു വര്‍ഷം മുമ്പാണ് കൊലചെയ്യപ്പെട്ടത്. പള്ളിവളപ്പിലെ മദ്രസക്ക് പിറകിലാണ് ഹക്കീമിന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തിയത്. മകന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആഗ്രഹവുമായി കഴിയുകയായിരുന്നു മാതാവ് കല്യാണി.
കല്യാണിയുടെ നാല് മക്കളില്‍ മൂന്നാമനാണ് ദാമോദരന്‍ എന്ന ഹക്കീം. നാടുവിട്ടുപോയി ഇസ്ലാം മതം സ്വീകരിച്ച് ഭാര്യയും മകനുമായി തിരിച്ചെത്തിയ ഹക്കീമിനെ കല്യാണി രണ്ടും കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. വീട്ടുപറമ്പില്‍ തന്നെ ഇവര്‍ക്ക് വീടൊരുക്കി താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതും കല്യാണി തന്നെയാണ്.
കല്യാണിയുടെ മറ്റു മക്കള്‍: കണ്ണന്‍, രാമചന്ദ്രന്‍, ഭാസ്‌കരന്‍.
Related News: ഹക്കീം വധം: കേസ് സി.ബി.ഐക്ക് വിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി
ഹക്കീം വധം: പയ്യന്നൂര്‍ ഹര്‍ത്താലില്‍ ജനം വലഞ്ഞു; പാസ്പോര്‍ട്ട് ഓഫീസിലെത്തിയവര്‍ നിരാശരായി
ഹക്കീം വധം: സിബിഐ പ്രത്യേക സംഘം അന്വേഷണം തുടങ്ങി

Keywords: Payyannur, Kerala, Death, Mambalam Kalyani passes away.