ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം
Feb 9, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 07/02/2016) ഗള്‍ഫുകാരനായ നീലേശ്വരം അടുക്കത്തുപറമ്പിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ (24) യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഒഡീഷ ജോഡ്പൂര്‍ ബസ്താര്‍ സ്വദേശി തുഷാര്‍സിംഗ് മാലിക് എന്ന മദന്‍ മാലികി(22)ന് കോടതി ജാമ്യം അനുവദിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ആണ് മദന്‍ മാലികിന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
2012 ഫെബ്രുവരി 19നാണ് വീട്ടുജോലിക്കാരനായ മദന്‍മാലിക് ജിഷയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. മോഷണശ്രമം നടത്തിയ മദന്‍മാലിക് ഇതിന് തടസം നിന്ന ജിഷയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ ജിഷയുടെ കൊലപാതകത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സമയത്താണ് വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്ന മദന്‍മാലിക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ ജാമ്യഹരജി കോടതി അംഗീകരിക്കുകയായിരുന്നു.
ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു
2012 ഫെബ്രുവരി 19നാണ് വീട്ടുജോലിക്കാരനായ മദന്‍മാലിക് ജിഷയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. മോഷണശ്രമം നടത്തിയ മദന്‍മാലിക് ഇതിന് തടസം നിന്ന ജിഷയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ ജിഷയുടെ കൊലപാതകത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സമയത്താണ് വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്ന മദന്‍മാലിക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ ജാമ്യഹരജി കോടതി അംഗീകരിക്കുകയായിരുന്നു.
Related News: ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി
ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്
ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു

Keywords: Kasaragod, Kerala, Murder-case, court, Jisha murder case: bail for accuse.