സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറത്തിനെ തകര്‍ത്ത് കാസര്‍കോട് ഫൈനലില്‍
Jan 17, 2016, 10:32 IST
മലപ്പുറം: (www.kasargodvartha.com 17.01.2016) സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറത്തിനെ തകര്‍ത്ത് കാസര്‍കോട് ഫൈനലില്‍. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന വാശിയേറിയ സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ മലപ്പുറത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കാസര്‍കോട് ഫൈനലില്‍ കടന്നത്.
കേരള ഫുട്‌ബോളിന്റെ മരക്കാന എന്നറിയപ്പെടുന്ന മലപ്പുറം ശനിയാഴ്ച വടക്കിന്റെ വീരന്മാര്‍ക്ക് മുമ്പില്‍ സംപൂജ്യരായിരുന്നു. കാസര്‍കോടിന്റെ കളിയഴകിനും പ്രതിരോധത്തിനും മുന്നില്‍ കാല്‍പ്പന്തിനെ ഹൃദയതാളമാക്കിയ മലപ്പുറത്തിന് പിടിച്ചുനില്‍ക്കാനായില്ല. സ്വന്തം കാണികള്‍ക്കു മുന്നില്‍ കാസര്‍കോടിനെ കെട്ടുകെട്ടിക്കാമെന്നു കരുതിയ മലപ്പുറത്തിന് ക്വാര്‍ട്ടറില്‍ പാലക്കാടിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്ത് വന്ന കാസര്‍കോടിനു മുമ്പില്‍ അടിതെറ്റി.
നിറഞ്ഞ ഗാലറിക്കു മുമ്പില്‍ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇരട്ട ഗോള്‍ നേടിയ റെജിന്‍ കാസര്‍കോടിന്റെ അഭിമാനമായി. ഒട്ടേറെ ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞ ഗോളി മിര്‍ഷാദും മലപ്പുറത്തിന്റെ ഫൈനല്‍ സ്വപനങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. 48, 59 മിനുട്ടുകളിലായിരുന്നു കാസര്‍കോടിന്റെ ഗോളുകള്‍. രണ്ടു ഗോളുകള്‍ക്ക് പിന്നിലായ മലപ്പുറം കളിയവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ പകരക്കാരനായ നവാസ് ഷരീഫിലൂടെ ആശ്വാസ ഗോള്‍ നേടുകയായിരുന്നു.

ഞായറാഴ്ച നടക്കുന്ന നിലവിലെ റണ്ണറപ്പായ കോട്ടയവും തൃശൂരും തമ്മിലുള്ള മത്സരത്തിലെ ജേതാക്കളായിരിക്കും ഫൈനലില്‍ കാസര്‍കോടിന്റെ എതിരാളികള്‍.
Keywords: Kasaragod, Malappuram, Football, Kerala.