ഹക്കീം വധം: സിബിഐ പ്രത്യേക സംഘം അന്വേഷണം തുടങ്ങി
Jan 6, 2016, 17:30 IST
പയ്യന്നൂര്‍: (www.kasargodvartha.com 06/01/2016) കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ പയ്യന്നൂര്‍ തെക്കെ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘം പയ്യന്നൂരില്‍ ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് തുടക്കം കുറിച്ചു. അന്വേഷണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സംഘം.
കൊലപാതകത്തിന്റെ പ്രഥമ വിവര റിപോര്‍ട്ട് (എഫ്.ഐ.ആര്‍) സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി ജോസ് മോഹനന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റീ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. പോലീസ് പ്രതികളെ ആരെയും കണ്ടെത്താതെയുള്ള സാഹചര്യത്തിലാണ് സിബിഐ എഫ്.ഐ.ആര്‍ റീ രജിസ്റ്റര്‍ ചെയ്തത്.
2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിന്റെ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയത്. ഹക്കീമിന്റെ ഫോണിന്റെ അവശിഷ്ടങ്ങളും മുളകുപൊടി വിതറിയ നിലയില്‍ ഷര്‍ട്ടും ബനിയനും സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.
Keywords : Payyanur, Murder, case, Police, Investigation, CBI, Payyannur Hakeem Murder.