ഡയറ്റിന്റെ ടേംസ് പദ്ധതി 4ന് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും
Jan 1, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2016) ഡയറ്റ് ആരംഭിച്ച ഇ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ഫോര്‍ ടീച്ചേഴ്‌സ്- 'ടേംസ്' പദ്ധതി നാലിന് രാവിലെ 9.30 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് ഡയറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനാകും.
ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും എല്ലാ യൂണിറ്റുകളും പഠിപ്പിക്കാന്‍ ആവശ്യമായ ഐടി സാമഗ്രികള്‍ ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനമാണ് ടേംസ്. ഏതൊരു അധ്യാപകനും എവിടെ നിന്നും http://www.termsofdiet.blogspot.in/ എന്ന ടേംസ് സൈറ്റിലേക്ക് പ്രവേശിക്കാം.
ആവശ്യമുള്ള സാമഗ്രികള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. മിക്ക സ്‌കൂളുകളിലും കമ്പ്യൂട്ടറും, എല്‍സിഡി പ്രൊജക്ടറും ഉണ്ടെങ്കിലും ഐടി അധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇന്നും പ്രാവര്‍ത്തികമായിട്ടില്ല. ഇതിന് പ്രധാന കാരണം ഭൂരിപക്ഷം അധ്യാപകര്‍ക്കും ഉചിതമായ ഐടി സാമഗ്രികള്‍ നിര്‍മിക്കാനോ, കണ്ടെത്താനോ ആവശ്യമായ സങ്കേതിക സഹായം ഇല്ല എന്നതാണ്. അത്തരക്കാര്‍ക്കായി വിദഗ്ധരായ അധ്യാപകര്‍ കൂടിച്ചേര്‍ന്ന് ഒരുക്കിയതാണ് ടേംസ്.
31 അക്കാദമിക് ഗ്രൂപ്പുകള്‍ ഒരുക്കുന്ന 126 ബ്ലോഗുകളുടെ സമാഹാരമാണിത്. വെറും മൂന്നു ക്ലിക്കിലൂടെ ഏത് പാഠഭാഗവും എവിടെ നിന്നും ടേംസിലൂടെ ശേഖരിക്കാനാവും.
വാര്‍ത്താസമ്മേളനത്തില്‍ ഡിഡിഇ വി.വി രാമചന്ദ്രന്‍, കെ ശ്രീനിവാസ, കെ. രാമചന്ദ്രന്‍നായര്‍, രഘുരാമഭട്ട്, എം.പി രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Press meet, Inauguration, Minister, Minister P.K Abdu rabb, Diat.