യൂത്ത് ലീഗ് നേതാവിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചകേസില്‍ യുവാവ് അറസ്റ്റില്‍
Dec 19, 2015, 12:16 IST
കുമ്പള: (www.kasargodvartha.com 19/12/2015) മുസ്ലിം യൂത്ത് ലീഗ് കക്കാളംകുന്ന് ശാഖ സെക്രട്ടറി ബംബ്രാണ ഖിള്‌രിയ നഗറിലെ മുഹമ്മദ് നിസാറിനെ (20) കണ്ണില്‍ മുളകുപൊടി എറിഞ്ഞ് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ആരിക്കാടി കുന്നിലിലെ സിദ്ദിഖ് എന്ന ചുണ്ണി സിദ്ദിഖ് (24) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് സംഭവം. യൂത്ത് ലീഗ് നേതാവ് എ കെ ആരിഫിനോട് വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഫോണില്‍ ഗേറ്റിനടുത്തേക്ക് വിളിച്ചുവരുത്തിയ എല്‍ ഡി എഫ് പ്രവര്‍ത്തകനായ സിദ്ദിഖ് കണ്ണില്‍ മുളകുപൊടി വിതറി തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കക്കാളംകുന്നില്‍ മുസ്ലിം ലീഗ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. നിസാര്‍ അബോധാവസ്ഥയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി കുമ്പള ടൗണില്‍വെച്ച് കേസന്വേഷിക്കുന്ന കുമ്പള എസ് ഐ അനൂപ് കുമാറാണ് സിദ്ദിഖിനെ അറസ്റ്റുചെയ്തത്.

Related News:
യൂത്ത് ലീഗ് ശാഖ സെക്രട്ടറിയെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചു
Keywords: Murder-attempt, Case, Arrest, Youth, Muslim Youth League, Secretary, Police, Arikady, Muslim-league-Leaders, Phone-call, LDF, Kasaragod, Hospital, Kumbala, Investigation, Branch secretary, Bambrana,Chiily powder,Panchayath election,Booth agent, SI Anoop Kumar.