കാസര്‍കോട് നിന്നും കക്കുന്നത് മലപ്പുറത്ത് വില്‍ക്കും, മലപ്പുറത്ത് നിന്നും കാസര്‍കോട്ടും; മലപ്പുറം സ്വദേശി അറസ്റ്റില്‍
Dec 17, 2015, 13:06 IST
കുമ്പള: (www.kasargodvartha.com 27/11/2015) കാസര്‍കോട് നിന്നും കക്കുന്നത് മലപ്പുറത്ത് വില്‍ക്കും, മലപ്പുറത്ത് നിന്നും കാസര്‍കോട്ടും. കുമ്പളയിലെ മൊബൈല്‍ കടയില്‍ നിന്നും കവര്‍ച്ചചെയ്ത മൊബൈല്‍ ഫോണ്‍ തിരൂരിലെ കടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം ഇങ്ങാപ്പുഴയിലെ അലാവുദ്ദീനെ (38) കുമ്പള എസ് ഐ അനൂപ് കുമാറും സംഘവും അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ നവംബര്‍ 26ന് രാത്രിയാണ് കുമ്പള ടൗണിലെ കൊളങ്കര കോംപ്ലക്‌സിലെ താഹിറിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ വേള്‍ഡ് കടയില്‍നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ മൊബൈലും ക്യാമറയും മൊബൈല്‍ അനുബന്ധ സാധനങ്ങളും കവര്‍ച്ചചെയ്തത്. തൊട്ടടുത്ത ഇലക്ട്രിക്കല്‍ കടയില്‍ കവര്‍ച്ചാ ശ്രമവും നടന്നിരുന്നു. ഇതുസംബന്ധിച്ചുള്ള പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തിരൂരിലെ കടയില്‍ കുമ്പളയില്‍നിന്നും മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാന്‍ പ്രതി എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. മോഷണ സംഘത്തിലെ പ്രധാന സഹായിയാണ് അറസ്റ്റിലായ അലാവുദ്ദീനെന്ന് പോലീസ് പറഞ്ഞു.
അലാവുദ്ദീന്റെ കൂട്ടാളികളായ മറ്റുരണ്ട് പേര്‍ മുംബൈയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘം കവര്‍ച്ചചെയ്യുന്ന മോഷണ വസ്തുക്കള്‍ വില്‍ക്കുന്നത് അലാവുദ്ധീനാണെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയില്‍നിന്നും മോഷ്ടിക്കുന്ന സാധനങ്ങള്‍ കാസര്‍കോട്ടും കാസര്‍കോട് ഭാഗങ്ങള്‍നിന്നും മോഷ്ടിക്കുന്ന സാധനങ്ങള്‍ മലപ്പുറത്തും വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ അലാവുദ്ദീനെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. കവര്‍ച്ചചെയ്ത മറ്റു സാധനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Keywords: Kumbala, Kasaragod, Kerala, Malappuram, Accuse, Arrest, Robbery, Robbery: Theif arrested