പീഡനത്തിനിരയായ മൂന്നുവയസുകാരിയുടെ രഹസ്യമൊഴിയെടുത്തു; അമ്പതുകാരന് റിമാന്റില്‍
Dec 20, 2015, 08:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/12/2015) ലൈംഗികപീഡനത്തിനിരയായ മൂന്നുവയസുകാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. മാവുങ്കാല്‍ സ്വദേശിനിയായ ബാലികയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്്) കോടതി ശനിയാഴ്ച വൈകിട്ട് രേഖപ്പെടുത്തിയത്.
പീഡനക്കേസില്‍ അറസ്റ്റിലായ ആനന്ദാശ്രമത്തിനടുത്ത നിര്‍മ്മാണതൊഴിലാളി മേസ്ത്രി ഗോപിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. അകന്ന ബന്ധത്തില്‍പ്പെട്ട മൂന്നുവയസുകാരിയെ ഗോപി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയും ആനന്ദാശ്രമത്തിന് സമീപത്തെ കുന്നിന്മുകളില് വെച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
കുട്ടിയുടെ മാതാവിന്റെ പരാതിപ്രകാരം ഗോപിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കുട്ടിയെ ബൈക്കിന്റെ മുന്നിലിരുത്തിയുള്ള യാത്രക്കിടെ പെട്രോള്‍ ടാങ്കിന്റെ അടപ്പ് കുട്ടിയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് കുട്ടി വേദന കൊണ്ട് കരഞ്ഞുവെന്നും വേദന പറ്റിയതായി കുട്ടി കാണിച്ച ഭാഗത്ത് തടവി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനെ പീഡനമായി ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് അമ്പതുകാരന് പോലീസിനോട് പറഞ്ഞത്.
Keywords: Kanhangad, kasaragod, Kerala, Remand, Police, case, Molestation case: 50 year old remanded.