നീര്‍ച്ചാലില്‍ പുകപ്പുരയ്ക്ക് തീപിടിച്ചു; 70 കിലോ റബ്ബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു
Dec 21, 2015, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 21/12/2015) ബദിയടുക്ക നീര്‍ച്ചാലില്‍ പുകപ്പുരയ്ക്ക് തീപിടിച്ചു. നീര്‍ച്ചാലിലെ ബാലകൃഷ്ണഭട്ടിന്റെ വീടിനോട് ചേര്‍ന്നുള്ള പുകപ്പുരയ്ക്കാണ് തീപിടിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം.
തീപിടുത്തത്തില്‍ പുകപ്പുരയില്‍ സൂക്ഷിച്ചിരുന്ന 70 കിലോ റബ്ബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു. പുകപ്പുരയില്‍ തീ ആളിപ്പടരുന്നതുകണ്ട് വീട്ടുകാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്സെത്തി തീയണക്കുകയായിരുന്നു.
Keywords: Kasaragod, Fire force, Badiyadukka, Neerchal, Bala Krishna Bhatt.