ബേഡകത്ത് ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Dec 23, 2015, 09:24 IST
ബേഡകം: (www.kasargodvartha.com 23/12/2015) ബന്തടുക്കയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ മനസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ബസ് പത്തടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. ബുധനാഴ്ച രാവിലെ 8.15 മണിയോടെയായിരുന്നു അപകടം.
കുറ്റിക്കോലിലെ സുശീല (37), മുന്നാട്ടെ രാധ (18), ചെമ്പക്കാട്ടെ നാഗേഷ് (24), ചെമ്പക്കാട്ടെ ഗോപി (28), ബന്തടുക്കയിലെ ലത (25), മുന്നാട്ടെ നാരായണന്‍ നായര്‍ (62), ശങ്കരംപാടിയിലെ ഗിരീഷ് (38) ചുള്ളിയിലെ ശരത് (24), പുളിയഞ്ചിയിലെ ഓമന (49), പടുപ്പിലെ അസ്‌കര്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസിന്റെ സ്റ്റിയറിംഗ് മുറിഞ്ഞതാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായത്. ബസില്‍ വലിയ തിരക്കില്ലാത്തതിനാലാണ് അപകടത്തില്‍ കുറച്ചു പേര്‍ക്ക് മാത്രം പരിക്കേല്‍ക്കാന്‍ ഇടയായത്. ഓടിക്കൂടിയ നാട്ടുകാരാണ് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
(UPDATED)
Keywords: Bedakam, kasaragod, Kerala, Injured, Accident, Bus accident in Bedakam.