കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് അന്വേഷണ സംഘത്തിന് പൗരാവലിയുടെ ആദരം
Nov 28, 2015, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 28/11/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ചവരെ പിടികൂടുകയും, കവര്‍ന്ന സ്വര്‍ണം കണ്ടെടുക്കുകയും ചെയ്ത ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കാസര്‍കോട് പൗരാവലി സ്വീകരണം നല്‍കി. സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
അന്വേഷണ സംഘത്തെ ഘോഷയാത്രയായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആനയിച്ച് നഗരം ചുറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ സമാപിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി. ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ. മാരായ പി.ബി അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ഉപഹാരം നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ് ഹാജി, അഡ്വ. സി.കെ. ശ്രീധരന്‍, ടി.എം.എ കരീം, അഡ്വ. കെ. ശ്രീകാന്ത്, പി.എം മുഹമ്മദ് ബഷീര്‍, ബാലകൃഷ്ണ വോര്‍കുട്‌ലു, എ. അനില്‍കുമാര്‍, കെ. അഹമ്മദ് ഷെരീഫ്, കെ. ഗിരീഷ്, സണ്ണി ജോസഫ്, പി.കെ വിനയകുമാര്‍, പി. ജാനകി, കൊപ്പല്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് മറുപടി പ്രസംഗം നടത്തി.
Keywords : Kudlu, Bank, Robbery, Accuse, Police, Investigation, Reception, Kasaragod, Dr A Sreenivas, Kudlu Bank Robbery: Police investigation team felicitated.