കുഡ്‌ലു ബാങ്ക് കൊള്ള കേസിലെ പ്രതികള്‍ മൊഗ്രാല്‍പുത്തൂര്‍ ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു; കേസെടുത്തു
Nov 10, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 10/11/2015) കുഡ്‌ലു ബാങ്ക് കൊള്ള കേസിലെ പ്രതികള്‍ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വ്യക്തമായി. ഇതേ സംബന്ധിച്ച് പ്രതികള്‍ക്കെതിരെ പുതിയൊരുകേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു.
ദുല്‍ദുല്‍ ഷരീഫ്, മുജീബ്, ഷാനു, അര്‍ഷാദ്, മഷ്ഹുക്ക്, സാബിര്‍, കരീം എന്നിവര്‍ക്കെതിരെയാണ് മറ്റൊരു കേസുകൂടി പോലീസ് രജിസ്റ്റര്‍ ചെയ്തത്. മുജീബിനെ ചോദ്യം ചെയ്തതില്‍നിന്നുമാണ് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ നേരത്തെ പ്രതികള്‍ പദ്ധതിയിട്ടകാര്യം പോലീസിന് വ്യക്തമായത്.
ഈ കഴിഞ്ഞ ആഗസ്റ്റ് 26, 27 തിയതികളില്‍ ഉച്ചയ്ക്ക് കല്ലംകൈ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് ബാങ്ക് കൊള്ളയടിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടത്. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമീണബാങ്ക് കൊള്ളയടിക്കാന്‍ മുഹമ്മദ് ഷെരീഫ് മംഗളൂരുവില്‍ നിന്നും മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ സ്വിഫ്റ്റ് കാറില്‍ കല്ലംകൈയില്‍ എത്തിച്ചിരുന്നു. കൊള്ളക്ക് ഉപയോഗിക്കുന്നതിനായി കൈത്തോക്കും തിരകളും എത്തിച്ചതായും മുജീബ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതിന് ശേഷം രണ്ട് തവണ കൊള്ള നടത്താനായി ഗ്രാമീണ ബാങ്കിന് സമീപം സംഘം കാറില്‍ കറങ്ങിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പിന്തിരിയുകയായിരുന്നു. ഈ തോക്കുമായി സഞ്ചരിക്കുന്നതിനിടയിൽ കുമ്പളയില്‍ പോലീസിന്റെ വാഹനപരിശോധനയ്ക്ക് മുന്നില്‍ പെട്ടിരുന്നു.
പോലീസിന്റെ പിടിയിലാകാതിരിക്കാന്‍ സംഘം സ്‌കൂട്ടര്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. സാബിറും അര്‍ഷാദുമാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. ഉപേക്ഷിച്ച സ്‌കൂട്ടറില്‍ നിന്ന് പോലീസ് തോക്ക് കണ്ടെത്തിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ കൂഡ്‌ലു ബേങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടത്.