കാസ്രോഡിയന്‍സ് ക്രിക്കറ്റ് മെഗാഇവന്റ്; ലീഗ് മാച്ചുകള്‍ക്ക് വ്യാഴാഴ്ച തുടക്കമാവും
Nov 10, 2015, 11:30 IST
ദമ്മാം: (www.kasargodvartha.com 10/11/2015) സൗദി പൂര്‍വ മേഖല കാസര്‍കോട്ടുകാര്‍ സംഘടിപ്പിക്കുന്ന കാസ്രോഡിയന്‍സ് പ്രഥമ ഡിപ്ലോമസി ട്രോഫിക്ക് വേണ്ടിയുള്ള ദൈ്വവാര ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബര്‍ 13ന് രാത്രി അല്‍ഖോബര്‍ റാഖ സബ്‌സ ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരിക്കും.
ഉദ്ഘാടന മത്സരത്തില്‍ അബു ബദിയടുക്ക നയിക്കുന്ന ടീം ഫൈറ്റര്‍ ദമ്മാം, ജാവി നെല്ലിക്കുന്ന് നയിക്കുന്ന ബ്രോഗ് സ്മാഷേര്‍സിനെ നേരിടും. തായ്‌റാസ് നയിക്കുന്ന ഡിപ്ലോമസി, ഹാമിദ് ആലംപാടി നയിക്കുന്ന ഇവൈസിസി, ഹാരിസ് ബദിയടുക്ക നയിക്കുന്ന സമി കോണ്ട്രാക്ടിംഗ്, ആഷി ചാല നയിക്കുന്ന ബ്യൂട്ടി റെയിഡേര്‍സ്, നൗഷാദ് മുട്ടം നയിക്കുന്ന ടോക്കോ വോള്‍ട്‌സ്, ചെമ്മു ഉപ്പള നയിക്കുന്ന ബ്ലാക്ക് ബര്‍ണ്വിന്നെര്‍സ് എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.
താരങ്ങളെ ഐ.പി.എല്‍ മാതൃകയില്‍ ലേലത്തിലൂടെയാണ് തെരഞ്ഞെടുത്തത്. താര ലേലം കഴിഞ്ഞ വ്യാഴാഴ്ച രാത്രി ദമ്മാമിലെ ബദര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നസ്മാന്‍ മഞ്ചേശ്വരം (ബ്രോഗ് സ്മാഷേര്‍സ് 33,500), സക്കരിയ തൃക്കരിപ്പൂര്‍ ജെനരസ് റിയാദ് (ഡിപ്ലോമസി 25,300), യാസര്‍ കോപ ജെനരസ് റിയാദ് (സമി കോണ്ട്രാക്ടിംഗ് 23,900), അര്‍ഷാദ് ജെനരസ് റിയാദ് (ടോക്കോ വോള്‍ട്‌സ് 23,700) എന്നിവര്‍ ഏറ്റവും വിലകൂടിയ താരങ്ങളായി.
താര ലേലം മസൂദ് സേട്ട് ഉദ്ഘാടനം ചെയ്തു. അന്‍സിഫ് പെര്‍ള അധ്യക്ഷത വഹിച്ചു. മുഷാഫിഖ് ഉപ്പള സ്വാഗത പ്രസംഗം നടത്തി. ജാവിദ് ഉപ്പള, ജാപ്പു ദമ്മാം, ഓര്‍ഗനൈസര്‍മാരായ ഫിറോസ് തളങ്കര, ആഷി നെല്ലിക്കുന്ന്, ഹാരിസ് കെകെ പുറം, ടീം മാനേജര്‍മാരും താരങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ടീം മാനേജര്‍മാര്‍ക്ക് പ്രത്യേക മൊമെന്റോ നല്‍കി ആദരിച്ചു. നൗഫല്‍ പുത്തൂര്‍ നന്ദി പറഞ്ഞു.

Keywords : Saudi Arabia, Damam, Cricket Tournament, Kasaragod, Gulf, Sports, Inauguration, Kasrodians Cricket Mega Event.