പ്രവാസി കൂട്ടായ്മയില്‍ കാസര്‍കോട്ട് പുതിയ ബിസിനസ് സംരംഭം വരുന്നു; ലക്ഷ്യം പ്രവാസികളുടെ പുനരധിവാസം
Nov 8, 2015, 17:00 IST
ദുബൈ: (www.kasargodvartha.com 08/11/2015) ജില്ലയിലെ വികസനത്തിന് മുതല്‍കൂട്ടാകാന്‍ പുതിയ പ്രവാസി കൂട്ടായ്മ പിറവിയെടുത്തു. ഗള്‍ഫിലെ വിവിധ മേഖലകളില്‍ ജോലി ചെയ്തുവരുന്നവരാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍. കാസര്‍കോട്ട് വ്യാപാര രംഗത്ത് പുത്തന്‍ സംരംഭങ്ങള്‍ കൊണ്ടുവരികയും ഇതോടൊപ്പം പ്രവാസികളുടെ നാട്ടിലെ ശിഷ്ടകാലം നല്ലതിന് വിനിയോഗിക്കാനും വേണ്ടിയാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോടന്‍ എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പ്രൊസസ്സിവ് (വേക്കപ്പ് -wakeup) എന്ന പേരില്‍ സംഘടന രൂപീകരിച്ചത്.
അബ്ദുല്‍ അസീസ് കോപ്പ, സ്‌കാനിയ ബെദിര, അഷ്‌റഫ് ഏനപ്പോയ, ഉമര്‍ അബ്ദുര്‍ റഹ് മാന്‍, ഫൈസല്‍ ഐവ തളങ്കര, അബ്ദുല്ല ഗുരുക്കള്‍, ഹമീദ് കാവില്‍, അബ്ദുല്‍ ഹമീദ് പള്ളിക്കാല്‍, അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്‍ സല്‍മാന്‍ കുന്നില്‍ തുടങ്ങിയവരാണ് ഈ കൂട്ടായ്മയുടെ അണിയറ പ്രവര്‍ത്തകര്‍.
സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന 'ഇടപെടല്‍' എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കിയാണ് കൂട്ടായ്മയുടെ തുടക്കം. നീണ്ടുനിന്ന ആശയ സംവാദങ്ങള്‍ക്കൊടുവില്‍ അവര്‍ ഒരു തീരുമാനത്തില്‍ എത്തി. അംഗങ്ങളില്‍ നിന്നും ഷെയര്‍ അടിസ്ഥാനത്തില്‍ നിശ്ചിത തുക കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുക. എല്ലാവരും ഒരു മെയ്യും മനസുമായി അതിലേക്കു കടന്നുവന്നു.
ഈ മൂലധനം എന്തിലേക്ക് വിനിയോഗിക്കും എന്നോര്‍ത്ത് തലപുകച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരവദൂതന്‍ കണക്കെ അവരേറെ ബഹുമാനിക്കുന്ന കാസര്‍കോടിന്റെ ബഹുമുഖ പ്രതിഭ റഹ് മാന്‍ തായലങ്ങാടി അവര്‍ക്കൊരു 'ചൂണ്ടുപലക'യുമായി രംഗത്ത് വന്നത്. 'ഒരു നല്ല നാളെ' പുലരാന്‍ ഇനി ഇത്തിരി നേരമേ ബാക്കിയുള്ളൂ. കിഴക്ക് വെള്ള കീറി തുടങ്ങി എന്ന അദ്ദേഹത്തിന്റെ വിപ്ലവ കാഹളം അംഗങ്ങള്‍ക്ക് പു തുജീവന്‍ നല്‍കി. അതിലൂടെ ഒരു സ്വപ്നം സാക്ഷാല്‍കരിക്കപ്പെടുകയാണ്.
ആദ്യമായി അവര്‍ ലക്ഷ്യം വെക്കുന്നത് കാസര്‍കോട് മുനിസിപ്പാലിറ്റിക്കകത്ത് എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ്. ഉപഭോക്താക്കള്‍ക്ക് ഏറെ സംതൃപ്തി നല്‍കുന്ന ഒരു സ്ഥാപനം.
ആദ്യമായി നൂറു പേര്‍ക്കാണ് കൂട്ടായ്മയില്‍ അംഗത്വം. പിന്നീട് അംഗത്വ സംഖ്യ കൂട്ടും. അംഗത്വ ഫീസ് 200 ദിര്‍ഹംസ്. ഒരു ഷെയര്‍ ഇന്ത്യയുടെ 1000 രൂപയാണ്. ഷെയര്‍ എടുക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തെ കാലാവധിക്കിടയില്‍ മുതല്‍മുടക്കില്‍ നിന്നും ഒന്നും പിന്‍വലിക്കാന്‍ അനുവദിക്കില്ല.
ലാഭ വിഹിതം വര്‍ഷാവര്‍ഷം കണക്കുകൂട്ടി അവകാശികള്‍ക്ക് വിതരണം ചെയ്യും. ലാഭ വിഹിതത്തിന്റെ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെയ്ക്കും. നാട്ടില്‍ പറിച്ചു നടപ്പെടുന്ന ഇതിലെ അംഗങ്ങള്‍ക്ക് ഇവരുടെ സ്ഥാപനത്തില്‍ സേവനത്തിന് സൗകര്യം ഉണ്ടായിരിക്കും. അതിനു അവര്‍ക്ക് വേതനം നല്‍കും. അംഗങ്ങള്‍ അവരുടെ അവശ്യ സാധനങ്ങള്‍ക്ക് മുഴുവനും ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കേണ്ടത്. അതിനവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് സംവിധാനം ഏര്‍പെടുത്തും. അവരുടെ ബന്ധത്തില്‍ പെട്ട പ്രവര്‍ത്തി പരിചയമുള്ള ആശ്രിതര്‍ക്ക് സ്ഥാപനങ്ങളില്‍ ജോലി സൗകര്യം നല്‍കും. സ്ത്രീ ശാക്തീകരണം മുഖ്യ അജണ്ടയായിരിക്കും.
ഹൈപ്പര്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് 'ഫുഡ് കോര്‍ട്ട്' ഒരുക്കും. ഇവിടെ പാരമ്പര്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളും ഉണ്ടായിരിക്കും. അതിന് പ്രവര്‍ത്തി പരിചയം സിദ്ധിച്ച ഇതിന്റെ സ്ത്രീ അംഗങ്ങള്‍ നേതൃത്വം നല്‍കും. കുടില്‍ വ്യവസായമായി ആരംഭിച്ച ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യും. പ്രവാസികളുടെ പുനരധിവാസം ലക്ഷ്യം വെച്ച് കൊണ്ടുള്ള ഈ സന്നദ്ധ സഹകരണ പ്രവര്‍ത്തനത്തില്‍ എല്ലാ പ്രവാസികളും ഭാഗബാക്കാവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.
കൂട്ടായ്മയുടെ ആദ്യത്തെ കുടുംബ സംഗമം നവംബര്‍ 13ന് വൈകിട്ട് മൂന്ന് മണിക്ക് സബീല്‍ പാര്‍ക്കില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ദുല്‍ അസീസ് കോപ്പ: 0097155 7262717, 00919400855717, സ്‌കാനിയ ബെദിര: 0097155 2345213, 00919995231703, അഷ്‌റഫ് യേനപ്പോയ: 0097155 4250535, ഉമര്‍ അബ്ദുര്‍ റഹ് മാന്‍: 0097150 5845746, ഫൈസല്‍ ഐവ തളങ്കര: 0097155 8969313, ഇന്ത്യയില്‍ അബ്ദുല്ല ഗുരുക്കള്‍: 00919995133351, ഹമീദ് കാവില്‍: 00919037895234, സൗദിയില്‍ അബ്ദുല്‍ ഹമീദ് പള്ളിക്കാല്‍: 00966559419906, അബ്ദുല്ല ഹിറ്റാച്ചി: 00966503010936, ഖത്തറില്‍ അബ്ദുല്‍ സലാം കുന്നില്‍: 0097470184186 എന്നിവരുമായി ബന്ധപ്പെടാം.

Keywords : Dubai, Gulf, Business, Kasaragod, Natives, Expatriates, Development, Members, Super Market, Business opportunity of Kasaragod Expatriates.