ആയുധവുമായി കണ്ട സംഘത്തെ ബൈക്കില്‍ നൈറ്റ് പട്രോളിങ്ങിനിടെ പോലീസ് പിടികൂടി; പോലീസുകാരനെ തലയ്ക്കടിച്ച് കടന്ന സംഘത്തിലെ 2 പേര്‍ പിടിയില്‍
Nov 16, 2015, 12:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/11/2015) ബൈക്കില്‍ നൈറ്റ് പട്രോളിങ്ങ് നടത്തുന്നതിനിടയില്‍ അസമയത്ത് ആയുധവുമായി പോവുകയായിരുന്ന അഞ്ചംഘ സംഘത്തെ പിടികൂടിയ പോലീസുകാരനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചു. മഞ്ചേശ്വരം തുമ്മിനാട് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം.
മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി സുനില്‍കുമാറിനെയാണ് (42) ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചത്. കൂടെയുണ്ടായിരുന്ന കാസര്‍കോട് എ ആര്‍ ക്യാമ്പിലെ ദീപു എന്ന ദീപകിനെ (33) സംഘം മര്‍ദിച്ചു. തലയ്ക്കടിയേറ്റ സുനില്‍കുമാറിനെ തൊക്കോട്ടെ നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപകും ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ നാല് സ്റ്റിച്ചിടേണ്ടിവന്നു.
നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അസമയത്ത് ഇരുമ്പുവടിയും മറ്റു മാരകായുധങ്ങളുമായി അഞ്ചുപേരെ സുനില്‍കുമാറും ദീപുവും കണ്ടത്. ഇവരെ ചോദ്യംചെയ്യുന്നതിനിടയിലാണ് സുനില്‍കുമാറിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചത്. കയ്യില്‍ ലാത്തിമാത്രം ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് സംഘത്തെ നേരിടാന്‍ സാധിച്ചില്ല. സുനില്‍കുമാറിനെ അക്രമിക്കുന്നത് തടയുമ്പോഴാണ് ദീപകിനും മര്‍ദനമേറ്റത്.
സുനിലിന്റെ തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റു. സംഘത്തില്‍പെട്ട തുമ്മിനാട്ടെ സിദ്ദിഖ്, അഷ്‌റഫ് എന്നിവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇവര്‍ പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. മറ്റു രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Manjeshwaram, Attack, Police, Kasaragod, Kerala, 2 held for assaulting Police