വിജയ ബാങ്ക് കൊള്ള: മുഖ്യപ്രതി ലത്വീഫ് ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്
Oct 4, 2015, 19:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/10/2015) വിജയ ബാങ്ക് കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്ത മുഖ്യപ്രതി കാസര്‍കോട് സന്തോഷ് നഗറില്‍ താമസിക്കുന്ന ബളാല്‍ കല്ലഞ്ചിറ സ്വദേശി അബ്ദുല്‍ ലത്വീഫ്, പോലീസ് അന്വേഷിക്കുന്ന മറ്റൊരു പ്രതി ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്.
നേരത്തെ രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ലത്വീഫ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. കഞ്ചാവുകടത്തുകാരനായ രാജേഷും ഇതേ കാലയളവില്‍ കഞ്ചാവുകടത്തു കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീടാണ് ഇരുവരും പുറത്തിറങ്ങി ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
കൂലിക്ക് ആളെ വെച്ച് ഇവര്‍ കടമുറി വാടകയ്ക്ക് വാങ്ങുകയും ബാങ്കിന് മുകളിലേക്ക് സീലിംഗ് തുരന്ന് വിജയ ബാങ്ക് കൊള്ളയടിക്കുകയുമായിരുന്നു. കേസില്‍ പോലീസ് അന്വേഷിക്കുന്ന ഇടുക്കിയിലെ രാജേഷ് പോലീസ് വലയിലായതായും സൂചനയുണ്ട്.

Keywords: Kanhangad, Kasaragod, Kerala, Jail, Police, arrest, Bank, Robbery, Vijaya bank robbery: accused met from jail.