പാണലത്ത് ഗ്യാസ് ടാങ്കര്‍ ലോറിമറിഞ്ഞു; ചോര്‍ച്ചയില്ല, ഗതാഗതം വഴിതിരിച്ചുവിട്ടു
Oct 8, 2015, 09:15 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2015) നായന്മാര്‍മൂല പാണലത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഗ്യാസ് ചോരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച്ച രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്.
മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡിന് കുറുകെയായി മറിഞ്ഞത്. ലോറി ഡ്രൈവറും സഹായിയും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങള്‍ ചെര്‍ക്കളയില്‍ നിന്നും ചട്ടഞ്ചാലില്‍നിന്നും വഴിതിരിച്ചുവിട്ടു. മംഗളൂരുവില്‍ നിന്നും ഒായില്‍കമ്പനി അധികൃതര്‍ എത്തിയ ശേഷം മാത്രമേ ഗ്യാസ് ടാങ്കര്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂ.
അപകട വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ഡി.സി.ആര്‍.ബി. ഡി വൈ എസ് പി ദാമോദരന്‍ തുങ്ങിയവര്‍ സ്ഥലത്തെത്തി. ദേശീയപാതയില്‍ നിന്ന് ആലംപാടി റോഡ് കുഞ്ഞിക്കാനം വഴിയും പെരുമ്പള വഴിയും ഗതാഗതം തിരിച്ചുവിട്ടു.
അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ മറിഞ്ഞ് സ്ഥലത്ത് സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളിനും നായന്മാര്‍മൂല എന്‍ എ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Photos: RK Kasaragod, Najath & Noushad
(UPDATED)

Keywords: Kasaragod, Kerala, Accident, Tanker-Lorry, Tanker lorry accident in Panalam, Tanker lorry over turned.