കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Oct 2, 2015, 17:36 IST
ഉളിയത്തടുക്ക: (www.kasargodvartha.com 02/10/2015) കുളത്തില്‍ കുളിക്കാനിറങ്ങിയ 15 കാരന്‍ മുങ്ങിമരിച്ചു. ശ്രീബാഗിലു ചേനക്കുണ്ടിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ അജ്മല്‍ റമീസ് (15) ആണ് മരിച്ചത്. പട് ള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് റമീസ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ശ്രീബാഗിലു തായലിലെ വലിയ കുളത്തില്‍ വൈകിട്ടോടെ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടയില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ സംഭവംകണ്ടവര്‍ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമയത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.
.
താഹിറയാണ് മാതാവ്. മൃതദേഹം രാത്രിയോടെ ശ്രീബാഗിലു ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Student drowned to death, Shiribagilu, Kasaragod, Kerala, Drown, Death, Amaze Furniture