16 കാരനെ കാറില്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കി; കോളജ് വിദ്യാര്‍ത്ഥി ഒളിവില്‍, കാര്‍ കസ്റ്റഡിയില്‍
Oct 8, 2015, 09:03 IST
ആദൂര്‍: (www.kasargodvartha.com 07/10/2015) ആദൂരില്‍ 16 കാരനെ കാറില്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കിയതായി പരാതി. കേസില്‍ പ്രതിയായ കോളജ് വിദ്യാര്‍ത്ഥി ഒളിവില്‍പോയി. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആദുര്‍ കുക്കങ്കൈയിലെ യൂസഫിനെതിരെ (22)യാണ് പോലീസ് കേസെടുത്തത്. ഒക്ടോബര്‍ നാലിന് രാത്രി 16 കാരനെ പൂവടുക്ക ഫോറസ്റ്റിലേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കെ എല്‍ 14 ജെ 17 നമ്പര്‍ സ്വിഫ്റ്റ് കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുത്ത വിവരമറിഞ്ഞതോടെ യൂസഫ് ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

Keywords: Adoor, Kasaragod, Kerala, College, Student, case, complaint, Police investigation for molest accuse.