സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം
Oct 19, 2015, 17:09 IST
ശിക്കാരപുര (ഷിമോഗ) : (www.kasargodvartha.com 19/10/2015) സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തല്‍ മത്സരത്തില്‍ മേല്‍പറമ്പിലെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയിലാണ് സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിമെഡലും ലഭിച്ചിട്ടുണ്ട്.
കര്‍ണാടക ഷിമോഗയിലെ ശിക്കാരപുര കുമഡ്‌വതി റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ വിജയിയായ ലിയാന കര്‍ണാടക കായിക മന്ത്രി അഭയ ചന്ദ്ര ജെയിനില്‍നിന്നും മെഡലുകള്‍ ഏറ്റുവാങ്ങി. നവംബര്‍ 18, 19, 20 തീയതികളില്‍ മീററ്റില്‍നടക്കുന്ന ദേശീയ നീന്തല്‍ മത്സരത്തിലും ലിയാന മത്സരിക്കും. ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക, കേരള തുടങ്ങിയ സംസ്ഥാനങ്ങള്‍ അടങ്ങിയതാണ് സി ബി എസ് ഇ സൗത്ത് സോണ്‍ മത്സരം.
Related News:

എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ലിയാന. ദുബൈയിലെയും കൊച്ചിയിലേയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ വെഞ്ചേര്‍സിന്റെ ഡയറക്ടര്‍ മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍ നിസാര്‍-റാഹില ദമ്പതികളുടെ മകളാണ്.
പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്
സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കാസര്‍കോട് സ്വദേശിനി ലിയാനക്ക് വ്യക്തിഗത ചാമ്പ്യന്‍ പട്ടം
Keywords: Kasaragod, Kerala, Melparamba, Dubai, Kochi, Liyana Fathima, Swimming, Liyana bags double medal in swimming competition