city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: മുജീബും ജോമോനും അറസ്റ്റില്‍, ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു

കാസര്‍കോട്: (www.kasargodvartha.com 25/10/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 17 കിലോ സ്വര്‍ണാഭരണങ്ങളും 12 ലക്ഷത്തോളം രൂപയും കൊള്ളയടിച്ച കേസില്‍ രണ്ടു പ്രതികളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ഏരിയാല്‍ ചൗക്കിയിലെ മുജീബ് (27), ഫോര്‍ട്ട് കൊച്ചി സ്വദേശി ജോമോന്‍ എന്ന ഫെലിക്‌സ് (30) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഡി വൈ എസ് പി സുകുമാരന്‍, ടൗണ്‍ സി ഐ പി കെ സുധാകരന്‍, തീരദേശ സി ഐ സി കെ സുനില്‍ കുമാര്‍ എന്നിവര്‍ ഉള്‍പെടുന്ന പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഞായറാഴ്ച രാവിലെ എസ് പിയുടെ ചേമ്പറില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുജീബിന്റെയും ജോമോന്റെയും അറസ്റ്റ് വിവരം എസ് പി പ്രഖ്യാപിച്ചത്. ഇവരില്‍ നിന്നും ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മൊത്തം 17 കിലോ സ്വര്‍ണാഭരണങ്ങളാണ് കുഡ്‌ലു ബാങ്കില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടതെന്നും പോലീസ് വെളിപ്പെടുത്തി. ഇതില്‍ ഏഴരക്കിലോ സ്വര്‍ണം നേരത്തെ ഈ കേസിലെ മുഖ്യപ്രതികളിലൊരാളും ബാങ്ക് കവര്‍ച്ചയുടെ സൂത്രധാരനുമായ കുമ്പള ബന്തിയോട്ടെ മുഹമ്മദ് ഷരീഫ് എന്ന ദുല്‍ദുല്‍ ഷരീഫിന്റെ വീട്ടുപറമ്പില്‍ നിന്നും കണ്ടെടുത്തിരുന്നു. തെങ്ങിന്‍ചുവട്ടിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

ഏഴരക്കിലോ സ്വര്‍ണംകൂടി കണ്ടെടുത്തതോടെ 15കിലോ സ്വര്‍ണമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇനി രണ്ടു കിലോ സ്വര്‍ണം കൂടി കിട്ടാനുണ്ട്. ഈ സ്വര്‍ണം പ്രതികള്‍ വില്‍പന നടത്തിയതായി തെളിഞ്ഞുവെന്നും പോലീസ് വെളിപ്പെടുത്തി. അഞ്ചു ലക്ഷത്തോളം രൂപയും മുജീബും ജോമോനും 2,09,000 ഓളം രൂപ കൊടുത്ത് വാങ്ങിയ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ മുള്ളേരിയയില്‍ വെച്ച് മുജീബിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം കര്‍ണാടക വിരാജ് പേട്ടയിലെ ഒരു ആഡംബര വീട്ടില്‍ താനും ജോമോനും താമസിച്ച് വരികയാണെന്നും കുറച്ചുദിവസങ്ങളായി താന്‍ ആ വീട്ടില്‍ ഒറ്റയ്ക്കാണെന്നും മലമ്പനി ബാധിച്ചതിനെ തുടര്‍ന്ന് ജോമോന്‍ കോയമ്പത്തൂരിലെ ഉദുമല്‍പേട്ടിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുജീബ് പോലീസിനോട് സമ്മതിച്ചു.

മുജീബിനെയും കൊണ്ട് വീരാജ്‌പേട്ടയിലെ ആഡംബര വീട്ടിലെത്തിയ പോലീസ് സംഘം ഇവിടെ നിന്നും ഏഴരക്കിലോ സ്വര്‍ണവും കാറും കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഉദുമല്‍പേട്ടിലെത്തി ജോമോനെയും കസ്റ്റഡിയിലെടുത്തു. കുഡ്‌ലു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ ആറു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തതിരുന്നത്. രണ്ടു പേര്‍ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇനി ഈ കേസില്‍ ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് സ്വദേശിയായ റജിയാണ് ഇനി പിടിയിലാകാനുള്ളത്. റജിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലുമായി വ്യാപിപ്പിച്ചിട്ടുണ്ട്. മുജീബും ജോമോനും ചേര്‍ന്ന് വിരാജപേട്ടയില്‍ നാലരലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങാനും പദ്ധിതിയിട്ടിരുന്നു. ടെലവിഷന്‍ ഉള്‍പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി തികച്ചും ആഡംബര ജീവിതമാണ് രണ്ടുപേരും നയിച്ചിരുന്നത്.

കാസര്‍കോട് സിഐ ഓഫീസിലെ അഡീ. എസ് ഐ കെ എം ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, രാജേഷ്, സുമേശ്, സി വി ജോണ്‍, സുനില്‍ തുടങ്ങി സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അംഗങ്ങളും എസ് പിയുടെ ഷാഡോ പോലീസും പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു.
കുഡ്‌ലു ബാങ്ക് കൊള്ള: മുജീബും ജോമോനും അറസ്റ്റില്‍, ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു
കുഡ്‌ലു ബാങ്ക് കൊള്ള: മുജീബും ജോമോനും അറസ്റ്റില്‍, ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു

Related News:  കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു

തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി

കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു

ദുല്‍ ദുല്ലിന് ഉച്ചയ്ക്ക് നെഞ്ചുവേദന വൈകിട്ട് തലകറക്കം

കുഡ്‌ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും


കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച


കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords: Kasaragod, Kerala, kudlu, Robbery, Bank, arrest, Police, Kudlu Bank robbery: 2 arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia