സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാസര്‍കോട് പോലീസാണ് താരം
Oct 5, 2015, 21:29 IST
(www.kasargodvartha.com 05/10/2015) കഴിഞ്ഞ 25 ദിസത്തിലേറെയായി കൊള്ളക്കാരായിരുന്നു നാട്ടിലെ താരം. ബാങ്കുകളുടെ സുരക്ഷാ വീഴ്ച മുതലെടുത്ത് ഏതാനും യുവാക്കള്‍ ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കൊള്ളയടിച്ചുവെന്ന് കേട്ടപ്പോള്‍ പലരും തലയില്‍ കൈവെച്ച് അന്ധാളിച്ചു നില്‍ക്കുകയായിരുന്നു. പ്രൊഫഷണല്‍ കൊള്ള സംഘങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു ബാങ്ക് കൊള്ള നടത്താന്‍ കഴിയൂ എന്ന് വിശ്വസിച്ചവര്‍ക്ക് അപ്പാടെ തെറ്റി. കൊള്ളയ്ക്ക് പിന്നില്‍ നാട്ടിലെ യുവാക്കള്‍ തന്നെയാണെന്ന വിവരം പോലീസ് പുറത്തുവിട്ടതോടെ കൊള്ളക്കാര്‍ നാട്ടിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമായി. kasargodvartha.com
കുഡ്‌ലു ബാങ്ക് കൊള്ളക്കേസിലും, ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളക്കേസിലും വീണുകിട്ടിയ ചെറിയ കച്ചിത്തുരുമ്പില്‍ പിടിച്ചാണ് പ്രതികളെ പോലീസ് കുടുക്കിയത്. കുഡ്‌ലു ബാങ്ക് കൊള്ളക്കേസില്‍ തുടക്കത്തില്‍ തന്നെ പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞതോടെ കൊള്ള സംഘത്തലവന്‍ അടക്കം പലവഴിക്കായി ഓടി. എന്നാല്‍ വിടാതെ പിന്തുടര്‍ന്ന ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, ഡിവൈഎസ്പി ടി.പി രഞ്ജിത്ത്, കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ എന്നിവരുടെ ടീം 10 ദിവസത്തിനുള്ളില്‍ പ്രതികളെ മിക്കവരെയും പിടികൂടി.
ആഢംബര ജീവിതത്തിലുണ്ടായ കടം വീട്ടാനാണ് ദുല്‍ദുല്‍ ശരീഫ് എന്ന വെള്ള കുപ്പായക്കാരന്‍ ബാങ്ക് കൊള്ള ആസൂത്രണം ചെയ്തത്. തന്റെ അടുപ്പക്കാരെ തന്നെ ഒപ്പം കൂട്ടി. രണ്ട് തവണ പാളിയ കൊള്ള മൂന്നാമതാണ് ലക്ഷ്യം കണ്ടത്. ആരും സംശയിക്കാതിരിക്കാനായി കൊള്ളയ്ക്ക് മുമ്പേ കാര്‍ വാങ്ങി. എന്നാല്‍ കൊള്ളയ്ക്ക് തൊട്ടുപിന്നാലെ കടം വാങ്ങിയ പണം തിരിച്ചു നല്‍കിയതും ശരീഫിനെ കുടുക്കി. kasargodvartha.com
പ്രതികളെ പോലീസ് നിഷ്പ്രയാസം പിടികൂടിയിട്ടും ഇതെല്ലാം കണ്ട് കാഞ്ഞങ്ങാട്ടെ ലത്വീഫും സംഘവും പദ്ധതിയില്‍ നിന്നും പിന്തിരിഞ്ഞില്ല. മാസങ്ങള്‍ക്ക് മുമ്പെ തന്നെ ലത്വീഫും കൂട്ടാളികളും വിജയ ബാങ്ക് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് കുഡ്‌ലു ബാങ്ക് കൊള്ള നടന്നത്. ലത്വീഫിന്റെയും കൂട്ടാളികളുടെയും പദ്ധതി അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയായിരുന്നു അന്ന്. ആസൂത്രണ മികവ് കൊണ്ട് ഈസിയായി തന്നെ വിജയാ ബാങ്ക് കൊള്ള പൂര്‍ത്തിയാക്കിയ ലത്വീഫും സംഘവും പക്ഷേ വലിയ തെളിവുകളൊന്നും അവശേഷിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തങ്ങള്‍ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവര്‍.
ബാങ്കിന്റെ കോണ്‍ക്രീറ്റ് തുരക്കാനായി വിദഗ്ധനായ ഇടുക്കിയിലെ തുരപ്പന്‍ മുരളിയെയാണ് നിയോഗിച്ചത്. കര്‍ണാടക കുശാല്‍ നഗറിലെ ഇസ്മാഈല്‍ എന്ന സുലൈമാനെയായിരുന്നു കൊള്ളയ്ക്ക് സാഹചര്യം ഒരുക്കാന്‍ സംഘം നിയോഗിച്ചത്. തന്റെ റോള്‍ സുലൈമാന്‍ ഭംഗയായി തന്നെ നിര്‍വഹിച്ചു. നാട്ടുകാരുമായി അല്‍പം അകലം പാലിച്ച സുലൈമാന്‍ പക്ഷെ തന്റെ ആവശ്യത്തിന് മാത്രമായി ഒരാളെ അടുപ്പിച്ചു. kasargodvartha.com
സാഹചര്യം എല്ലാം അനുകൂലമായപ്പോള്‍ സിനിമാ കഥകളെ വെല്ലുന്ന തരത്തില്‍ സംഘം ബാങ്ക് കൊള്ളയടിച്ച് സ്ഥലം വിട്ടു. ആസൂത്രണ മികവ് കൊണ്ട് മാത്രമാണ് കൊള്ള വിജയകരമായത്.
ഒരു വര്‍ഷത്തെ അധ്വാനത്തിനൊടുവിലാണ് ലത്വീഫും കൂട്ടാളികളും വിജയ ബാങ്ക് കൊള്ളയടിച്ചത്. കാര്യങ്ങളെല്ലാം വിചാരിച്ച പോലെ തന്നെ നടപ്പോള്‍ എല്ലാം എളുപ്പമായി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിതാവേശമാണ് പ്രതികളെ കുടുക്കിയത്.
സുലൈമാനായിരുന്നു കേസില്‍ പോലീസിന് കിട്ടിയ കച്ചിത്തുരുമ്പ്. നാട്ടുകാരും അടുപ്പക്കാരും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുലൈമാന്റെ രേഖാചിത്രം പുറത്തുവിട്ടതോടെയാണ് കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയത്. സുലൈമാന്റെ സാമ്യമുള്ളയാള്‍ നാട്ടിലുണ്ടെന്ന് പറഞ്ഞ് നിരവധി കോളുകളാണ് അന്വേഷണ സംഘത്തിന് ഓരോ ദിവസവും ലഭിച്ചത്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി തുരന്ന് കൊള്ളയടിച്ച കേസിലെ പ്രതി ലത്വീഫ് പോലീസിന്റെ ലിസ്റ്റിലെത്തിയത്. പിന്നീട് എല്ലാം ചടങ്ങുകള്‍ എന്ന പോലെ, പ്രതികള്‍ ഓന്നൊന്നായി പിടിയിലാവുകയും സ്വര്‍ണം മുഴുവന്‍ കണ്ടെടുക്കുകയും ചെയ്തു.
പ്രതികള്‍ ഒരു വര്‍ഷം ആസൂത്രണം ചെയ്ത് പദ്ധതി നടപ്പിലാക്കിയപ്പോള്‍ മിടുക്കരായ കാസര്‍കോട് പോലീസ് വെറും ഒരാഴ്ച കൊണ്ട് എല്ലാം മടക്കിക്കെട്ടി. kasargodvartha.com
കുഡ്‌ലു ബാങ്ക് കൊള്ളക്കേസില്‍ 10 ദിവത്തിനകം പ്രതികളെ പിടികൂടിയ പോലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമായിരുന്നു. സല്യൂട്ട് ഫോര്‍ കാസര്‍കോട് പോലീസ്, സല്യൂട്ട് എസ്പി സര്‍... എന്നിങ്ങനെ അഭിനന്ദനം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിന് പിന്നാലെ ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളക്കേസില്‍ വെറും ഒരാഴ്ച കൊണ്ട് പ്രതികളെയെല്ലാം പിടികൂടുകയും സ്വര്‍ണം മുഴുവന്‍ കണ്ടെടുക്കുകയും ചെയ്തതോടെ കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ ശരിക്കും സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറി.
കാസര്‍കോട് പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പലരും അഭിനന്ദനങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തി. പല ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും കാസര്‍കോട് പോലീസാണ് ചര്‍ച്ചാ വിഷയം.

കൊള്ളയ്ക്കായി ഒരു വര്‍ഷത്തെ അധ്വാനം; പ്രതികളെ കുടുക്കാന്‍ പോലീസിന് വേണ്ടിവന്നത് ഒരാഴ്ച

Keywords : Kasaragod, Kerala, Police, Robbery, Investigation, Accuse, Arrest, Bank, Gold, Cheruvathur, Kudlu, Kanhangad, Social networks, Facebook, Whats App.