ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി
Oct 3, 2015, 19:29 IST
ചെര്‍ക്കള: (www.kasargodvartha.com 03/10/2015) ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ചെര്‍ക്കളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ നിന്നും ഒരുചാക്കില്‍ സൂക്ഷിച്ച സ്വര്‍ണം പോലീസ് കണ്ടെടുത്തു. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രത്യേക അന്വേഷണ സംഘം ചെര്‍ക്കളയിലെത്തി സ്വര്‍ണം കണ്ടെടുത്തത്. www.kasargodvartha.com
നാട്ടുകാര്‍ വിവരമറിഞ്ഞെത്തുമ്പോഴേക്കും പോലീസ് സ്വര്‍ണവുമായി മടങ്ങിയിരുന്നു. അതേസമയം സ്വര്‍ണം വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണോ, കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസില്‍ ബാക്കി കിട്ടാനുള്ള സ്വര്‍ണമാണോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. കുടകില്‍ വെച്ച് കഴിഞ്ഞ ദിവസം പിടിയിലായ ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയിലെ മുഖ്യ സൂത്രധാരനായ കുടകിലെ ഇസ്മാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുസ്തഫയെ കര്‍ണാടകയില്‍ വെച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കണ്ടെടുത്തതെന്നാണ് സൂചന. അതേസമയം കണ്ടെടുത്ത സ്വര്‍ണം കട്ടി www.kasargodvartha.comരൂപത്തിലായിരുന്നുവെന്നും ഇത് കള്ളക്കടത്ത് സ്വര്‍മാണെന്നുമുള്ള സൂചനയും പുറത്തുവന്നിട്ടുണ്ട്.
ചെര്‍ക്കളയിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണര്‍ സ്വര്‍ണം സൂക്ഷിക്കാന്‍ തിരഞ്ഞെടുത്തത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ ആര്‍ക്കെങ്കിലും കവര്‍ച്ചയുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരുന്നു.
നാട്ടുകാര്‍ വിവരമറിഞ്ഞെത്തുമ്പോഴേക്കും പോലീസ് സ്വര്‍ണവുമായി മടങ്ങിയിരുന്നു. അതേസമയം സ്വര്‍ണം വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണോ, കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസില്‍ ബാക്കി കിട്ടാനുള്ള സ്വര്‍ണമാണോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. കുടകില്‍ വെച്ച് കഴിഞ്ഞ ദിവസം പിടിയിലായ ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയിലെ മുഖ്യ സൂത്രധാരനായ കുടകിലെ ഇസ്മാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുസ്തഫയെ കര്‍ണാടകയില്‍ വെച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കണ്ടെടുത്തതെന്നാണ് സൂചന. അതേസമയം കണ്ടെടുത്ത സ്വര്‍ണം കട്ടി www.kasargodvartha.comരൂപത്തിലായിരുന്നുവെന്നും ഇത് കള്ളക്കടത്ത് സ്വര്‍മാണെന്നുമുള്ള സൂചനയും പുറത്തുവന്നിട്ടുണ്ട്.
Keywords : Cherkala, Well, Gold, Kasaragod, Police, Investigation, Kudlu, Cheruvathur, Gold recovered in well.