city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളില്‍ കോ-ലീ-ബി സഖ്യമെന്ന് പിണറായി

കാസര്‍കോട്: (www.kasargodvartha.com 14/10/2015) കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും ബി ജെ പിയും ചേര്‍ന്നുള്ള കോലീബി സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ജനസഭ - 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കാസര്‍കോട് ജില്ലയില്‍ മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ പലഭാഗങ്ങളിലും ഇത്തരമൊരുസംഖ്യം നിലനില്‍ക്കുന്നുണ്ട്. ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോ-ലീ-ബി സഖ്യം പ്രത്യേക മുന്നണിയായിതന്നെ മത്സരിക്കുകയായിരുന്നു. മത നിരപേക്ഷ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ബി ജെ പിയുമായി കൂട്ടുചേരുകയാണ്. ഈ സാഹചര്യം ഉയര്‍ന്നുവന്നാല്‍ അത് നാടിന് മുഴവന്‍ ആപത്താണ്. മതനിരപേക്ഷത നിലനില്‍ക്കുന്ന കേരളത്തില്‍ വര്‍ഗീയ വാദികള്‍ക്ക് മുന്‍തൂക്കമുണ്ടാകുന്ന സ്ഥിതി സംജാതമാകും. നമ്മുടെ അടുക്കളയില്‍ എന്താണ് പാചകം ചെയ്യുന്നതെന്നുവരെ പരിശോധിക്കാന്‍ ആളുകള്‍ കടന്നുകയറും. വടക്കേ ഇന്ത്യയില്‍ ആര്‍ എസ് എസ് നടത്തുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്.

കേരളത്തിലെ എം എം ബഷീറിനെ പോലുള്ള എഴുത്തുകാരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ സംഘപരിവാര്‍ ശക്തികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ സംസ്ഥാനത്തെ മതനിരപേക്ഷ മനസ് പരാജയപ്പെടുത്തുകതന്നെചെയ്യും. അവരുടെ ഒരു നീക്കങ്ങളും ഇവിട വിജയിക്കാന്‍ പോകുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശക്തമായ മുന്നേറ്റം നടത്തും. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യു ഡി എഫിന്റെ വഞ്ചനാപരമായ നിലപാടുകള്‍ പൊതുജനം തിരിച്ചറിയുമെന്നും പിണറായി വ്യക്തമാക്കി.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം പി, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി എച്ച് കുഞ്ഞമ്പു എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.

Related News:
യു ഡി എഫിന്റെ ശക്തി ലീഗ് തന്നെ: പിണറായി
വെള്ളാപ്പള്ളി നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ട: പിണറായി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia