അമിത വേഗതയില്‍വന്ന ബസിന്റെ ഡോറിടിച്ച് കോളജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
Oct 2, 2015, 13:09 IST
കുമ്പള: (www.kasargodvartha.com 02/10/2015) അമിതവേഗതയില്‍വന്ന സ്വകാര്യ ബസിന്റെ ഡോറിടിച്ച് കോളജ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവണ്‍മെന്റ് കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രിവിദ്യാര്‍ത്ഥിനി പെര്‍ള കാട്ടുകുക്കയിലെ ചൈത്രയ്ക്കാണ് (20) പരിക്കേറ്റത്.
കുമ്പള ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ കാസര്‍കോട് നിന്നും തലപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 14 ഡി 7377 നമ്പര്‍ കയ്യാര്‍ മോട്ടേര്‍സ് ബസിന്റെ ഡോര്‍ ഇടിച്ചാണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റത്. കോളജിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ചൈത്ര. പരിക്കേറ്റ ചൈത്രയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: College student injured in accident, Kumbala, Kasaragod, Kerala, Bus,