ഇന്ദിരാനഗറില്‍ ഫാന്‍സി കടയുടമയുടെ വീട് കുത്തിതുറന്നു; കാര്‍പോര്‍ച്ചില്‍ നിന്നും പുത്തന്‍ കാര്‍ കവര്‍ന്നു
Oct 8, 2015, 12:12 IST
വിദ്യാനഗര്‍: (www.kasargodvartha.com 08/10/2015) ചെങ്കള ഇന്ദിരാനഗര്‍ ഹൗസിംഗ് കോളനിയിലെ കാഞ്ഞങ്ങാട്ടെ ഫാന്‍സി കടയുടമ അബ്ദുല്‍ ജലീലിന്റെ വീട്ടില്‍ മോഷണശ്രമം. കാര്‍പോര്‍ച്ചില്‍ നിന്നും കാര്‍ കവര്‍ച്ച ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അബ്ദുല്‍ ജലീലിന്റെ ഭാര്യയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. മകനും മറ്റു ബന്ധുക്കളുമാണ് ആശുപത്രിയിലുണ്ടായിരുന്നത്.
അബ്ദുല്‍ ജലീല്‍ പുലര്‍ച്ചെ ഒരു മണിയോടെ ഇന്ദിരാനഗറിലെ വീട്ടിലെത്തിയിരുന്നു. ജലീല്‍ വന്നപ്പോള്‍ കാര്‍ പോര്‍ച്ചില്‍ കണ്ടിരുന്നു. വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നും സാധനങ്ങളും മറ്റും വാരിവലിച്ചിട്ടു. രണ്ടു പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി സൂചനയുണ്ട്. സ്വര്‍ണം എത്രയാണെന്നത് ജലീലിന്റെ ഭാര്യയ്ക്ക് മാത്രമേ അറിയുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
കാറിന്റെ ഒരു താക്കോല്‍ അബ്ദുല്‍ ജലീലിന്റെ കൈവശവും മറ്റൊന്ന് ഷെല്‍ഫിലുമാണ് സൂക്ഷിച്ചിരുന്നത്. ഷെല്‍ഫിലുണ്ടായിരുന്ന കാറിന്റെ താക്കോലെടുത്താണ് മോഷ്ടാക്കള്‍ കാറുമായി കടന്നു കളഞ്ഞത്. വീട്ടില്‍ നല്ലഉറക്കത്തിലായിരുന്ന അബ്ദുല്‍ ജലീല്‍ കവര്‍ച്ച നടന്ന വിവരം അറിഞ്ഞില്ല. രാവിലെ ഉണര്‍ന്നു നോക്കിയപ്പോഴാണ് അലമാരയും മറ്റും കുത്തിത്തുറന്ന നിലയില്‍ കണ്ടത്. പുറത്തു നോക്കിയപ്പോഴാണ് പോര്‍ച്ചില്‍ നിന്നും കാറും കൊണ്ടുപോയതായി വ്യക്തമായത്. ഇക്കഴിഞ്ഞ പെരുന്നാളിന് മുമ്പ് വാങ്ങിയ മാരുതി സ്വിഫ്റ്റ് കാറിന് നമ്പറായിട്ടില്ല. അബ്ദുല്‍ ജലീലിന്റെ മകന്റെ പേരിലാണ് കാറിന്റെ ആര്‍ സിയുള്ളത്. ജലീലിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.

വീടിനെ കുറിച്ച് നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം
Keywords: Kasaragod, Kerala, Robbery, Chengala, Car stolen from parking