city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാക്കുപാലിച്ചു; ഉദുമയിലെ ബീവറേജസ്, കാസര്‍കോട് അണങ്കൂരിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകള്‍ അടച്ചുപൂട്ടി

ഉദുമ: (www.kasargodvartha.com 02/10/2015) ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പെടുത്തുമെന്ന സര്‍ക്കാറിന്റെ വാഗ് ദാനം ഈ വര്‍ഷവും പാലിച്ചു. കേരളത്തിലെ 418 ബാറുകള്‍ അടച്ചുപൂട്ടുമ്പോള്‍ സര്‍ക്കാറിന്റെ പ്രഖ്യാപനമായിരുന്നു ഘട്ടംഘട്ടമായി ബീവറേജസ് മദ്യശാലകളും അടച്ചുപൂട്ടുമെന്നത്. സര്‍ക്കാറിന്റെ മദ്യനയം നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 10 വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം കേരളത്തില്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തില്‍ 10 ശതമാനം ബീവറേജസ് മദ്യശാലകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ബിവറേജസ് കോര്‍പറേഷന്റെ 34 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ചു ഔട്ട്‌ലെറ്റുകളും സെപ്റ്റംബര്‍ 30 ന് പൂട്ടിയിരുന്നു. സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന് 338 ഉം കണ്‍സ്യൂമര്‍ ഫെഡിന് 46 ഉം മദ്യവില്‍പന ശാലകളാണ് ഉണ്ടായിരുന്നത്.

ഈ വര്‍ഷം ഗാന്ധിജയന്തി ദിനത്തിലാണ് 26 മദ്യവില്‍പന ശാലകള്‍കൂടി സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ഉദുമ പള്ളത്തെ ബിവറേജസ് മദ്യശാലയും, കാസര്‍കോട് അണങ്കൂരിലെ കണ്‍സ്യൂണര്‍ഫെഡ് മദ്യശാലയുമാണ് അടച്ചുപൂട്ടിയത്. നേരത്തെ ചെറുവത്തൂരിലേയും മറ്റും മദ്യശാലകളും പൂട്ടിയിരന്നു.

കേരളത്തില്‍ ബീവറേജസ് കോര്‍പറേഷന്റെ 22 മദ്യ വില്‍പനശാലകളും കണ്‍സ്യൂമര്‍ ഫെഡിന്റെ നാല് മദ്യശാലകളുമാണ് ഒക്ടോബര്‍ രണ്ട് മുതല്‍ അടച്ചുപൂട്ടിയത്. കണ്ണൂര്‍ ജില്ലയില്‍ കേളകം. ചെറുപൂഴ എന്നിവിടങ്ങളിലെ ബീവറേജസ് മദ്യശാലകളും അടച്ചുപൂട്ടി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാക്കുപാലിച്ചു; ഉദുമയിലെ ബീവറേജസ്, കാസര്‍കോട് അണങ്കൂരിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകള്‍ അടച്ചുപൂട്ടി

Keywords: Udma, Kasaragod, Anangoor, Kerala, Beverages, Consumerfed, Kasaragod Anangoor Consumerfed Liquor Outlet, Beverages outlet shutdown, Royal Silks

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia