മാങ്ങാട് ബാലകൃഷ്ണന്‍ വധം: സിപിഎം അഞ്ചിന് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
Oct 2, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 02/10/2015) സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ ബാലകൃഷ്ണന്‍ വധക്കേസിലെ പ്രതി ഷിബു കടവങ്ങാനം സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി ഒപ്പിട്ട കത്ത് പുറത്ത് വന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ അഞ്ചിന് സിപിഎം കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
ഷിബു കടവങ്ങാനത്തിന്റെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയിലും, പ്രതികളെ സഹായിച്ചതിലും, ഡി.സി.സി പ്രസിഡണ്ട് ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാണ്.
ഷിബു കൊലക്കേസില്‍ പ്രതിയാണെന്നറിഞ്ഞിട്ടും, ഡി.സി.സി അധ്യക്ഷന്‍ പ്രസിഡണ്ടായ ഉദുമ സര്‍വീസ് സഹകരണ ഭരണ സമിതി ഷിബുവിന് ദീര്‍ഘകാല അവധി നല്‍കിയതിന്റെ ഉത്തരവാദിത്തം ബാങ്ക് സെക്രട്ടറിയുടെ ചുമലില്‍ കെട്ടിയേല്‍പ്പിച്ച് തടിതപ്പാനാണ് ഡി.സി.സി പ്രസിഡണ്ട് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.
മാര്‍ച്ച് വിജയിപ്പിക്കുവാന്‍ സിപിഎം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Keywords : Mangad, DYSP, Office, CPM, March, Kasaragod, Kerala, Balakrishnan.
ഷിബു കടവങ്ങാനത്തിന്റെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയിലും, പ്രതികളെ സഹായിച്ചതിലും, ഡി.സി.സി പ്രസിഡണ്ട് ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാണ്.
ബാലകൃഷ്ണന്‍ |
മാര്‍ച്ച് വിജയിപ്പിക്കുവാന്‍ സിപിഎം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Keywords : Mangad, DYSP, Office, CPM, March, Kasaragod, Kerala, Balakrishnan.