മഞ്ചേശ്വരത്തെ ആസിഫ് വധം: മംഗളൂരുവില്‍ 2 പേര്‍ കൂടി കസ്റ്റഡിയില്‍
Oct 2, 2015, 11:26 IST
മഞ്ചേശ്വരം: (www.kasargodvartha.com 02/10/2015) മഞ്ചേശ്വരം പൈവളിഗെ സ്വദേശിയായ ആസിഫിനെ (27) മംഗളൂരു കന്യാനയില്‍ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ട പേര്‍ കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍. കന്യാനയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോപ്പ് നടത്തുന്ന 40 കാരനേയും കന്യാന മീത്തനടുക്കയിലെ 35 കാരനേയുമാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
Related News:
ആസിഫ് വധക്കേസില്‍ നേരത്തെ പൈവളിഗെ അട്ടഗോളിയിലെ മുഹമ്മദ് റഫീഖ്, ബായിക്കട്ടയിലെ പി. പത്മനാഭന്‍, കന്യാന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഇഖ്ബാല്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അതേസമയം കടമ്പാറിലെ ഗള്‍ഫ് വ്യവസായി മഞ്ചേശ്വരം മൊര്‍ത്തനയിലെ മുഹമ്മദ് ഹനീഫയെ (35) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും ആസിഫ് വധക്കേസില്‍ കസ്റ്റഡിയിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭിച്ച സൂചന.
മംഗളൂരു ഐലന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ഹനീഫയെ നാലംഗസംഘം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ നാലുപേരെ നേരത്തെതന്നെ അറസ്റ്റുചെയ്തിരുന്നു.
Keywords: Manjeshwaram, Murder case, Custody, Kasaragod, Kerala, Koolikkad Trade Center, Asif death case: 2 in Crime Branch Custody