ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് 66 ലക്ഷം രൂപ നഷ്ടപരിഹാരം
Oct 6, 2015, 11:58 IST
ഷാര്‍ജ: (www.kasargodvartha.com 06/10/2015) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് 66 ലക്ഷം രൂപ (3,66,450 ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി ഉത്തരവ്. കുമ്പളയിലെ മുഹമ്മദ് സലീമിനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ സിവില്‍ കോടതി വിധിച്ചത്.
2011ല്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ വാഹനം ഇടിച്ചാണ് സലീമിന് പരിക്കേറ്റത്. മലയാളി ഡ്രൈവര്‍ ചാലില്‍ അഹമ്മദാണ് മുനിസിപ്പാലിറ്റിയുടെ വാഹനം ഓടിച്ചിരുന്നത്. ട്രാഫിക് നിയമം തെറ്റിച്ചത് മൂലമാണ് അപകടം ഉണ്ടായതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു.
സലീമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സലാം പാപ്പിനിശ്ശേരി മുഖേന ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിനെ സമീപിച്ചാണ് കേസ് നടത്തിയത്. പിന്നീട് രണ്ട് കോടി രൂപ (10 ലക്ഷം ദിര്‍ഹം) നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാദം കേട്ട കോടതി പരിക്കേറ്റയാള്‍ക്കുണ്ടായ ആശുപത്രി ചിലവും മറ്റും പരിഗണിച്ച് 66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. അതേസമയം മെഡിക്കല്‍ രേഖകള്‍ ഇന്ത്യയില്‍ നിന്നും കെട്ടിച്ചമച്ചതാണെന്ന എതിര്‍ഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.
സന്ദര്‍ശന വീസയിലെത്തി ജോലി നോക്കുന്നതിനിടെയാണ് സലീം അപകടത്തില്‍ പെട്ടത്.
Keywords : Sharjah, Gulf, Kasaragod, Kerala, Kumbala, Court, Accident, Injured, Muhammed Saleem, Accident: 66 lakhs compensation for Kasaragod native, Koolikkad Trade Center