city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എഞ്ചിന്‍ തകരാര്‍ പതിവാകുന്നു; ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയില്‍, പാസഞ്ചര്‍ വൈകിയത് രണ്ടര മണിക്കൂര്‍

ചെറുവത്തൂര്‍: (www.kasargodvartha.com 16/09/2015) എഞ്ചിന്‍ തകരാറിനെതുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നത് പതിവാകുന്നു. ഇതുമൂലം ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതെ നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലാകുന്നത്. ബുധനാഴ്ച രാവിലെ വളപട്ടണത്തിനടുത്ത് കണ്ണൂര്‍ - മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ എഞ്ചിന്‍ തകരാറിലായതിനെതുടര്‍ന്ന് നിര്‍ത്തിയിട്ടതിനാല്‍ സ്‌കൂള്‍, കോളജ്, സര്‍ക്കാര്‍ ഓഫീസുകള്‍, തൊഴിലാളികള്‍ തുടങ്ങി നിരവധിപേര്‍ വലഞ്ഞു. രണ്ടര മണിക്കൂറിന് ശേഷമാണ് പാസഞ്ചര്‍ എഞ്ചിന്‍മാറ്റി മംഗളൂരുവിലേക്ക് യാത്രതിരിച്ചത്. തൊട്ടുപിന്നാലെ വരേണ്ട തിരുവനന്തപുരം - മംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയതോടെ യാത്രക്കാര്‍ നിരാശരായി.

ഞായറാഴ്ച ചെന്നൈ - മംഗളൂരു മെയില്‍ രണ്ടര മണിക്കൂര്‍ വൈകിയതിനാല്‍ ദീര്‍ഘദൂര യാത്രക്കാരും പെരുവഴിയിലായിരുന്നു. ട്രെയിന്‍ പള്ളിക്കരയിലെത്തിയപ്പോഴാണ് എഞ്ചിന്‍ തകരാറിനെതുടര്‍ന്ന് നിര്‍ത്തിയിടേണ്ടിവന്നത്. മംഗളൂരുവില്‍നിന്നും എഞ്ചിന്‍ എത്തിച്ചശേഷം ട്രെയിന്‍ പുറപ്പെട്ടെങ്കിലും പിന്നീട് വഴിയില്‍ കൊണ്ടുവന്ന എഞ്ചിനും തകരാറിലായിരുന്നു. തകരാര്‍ പരിഹരിച്ചശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ട്രെയിന്‍ മംഗളൂരുവിലെത്തിയത്.

ബുധനാഴ്ച രാവിലെ 7.20 മണിയോടെ കണ്ണൂരില്‍ നിന്നും പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ വളപ്പട്ടണത്തിനടുത്തെത്തിയപ്പോള്‍ തകരാറിലാവുകയായിരുന്നു. തൊട്ടുമുമ്പ് തിരുവനന്തപുരം - മംഗളൂരു മലബാര്‍ എക്‌സ്പ്രസ് കടന്നുപോയിരുന്നു. രാവിലെ ഓഫീസുകളിലും മറ്റും എത്താന്‍ സാധാരണ സ്ഥിരം യാത്രക്കാരും മറ്റും എത്താന്‍ ആശ്രയിക്കുന്നത് മലബാര്‍, പാസഞ്ചര്‍ ട്രെയിനുകളെയാണ്. മലബാര്‍ കിട്ടാത്ത നിരവധിപേരാണ് യാഥാസമയം ഓഫീസുകളിലും മറ്റും എത്താന്‍കഴിയാതെ വിഷമിച്ചത്.

പലറെയില്‍വേ സ്റ്റേഷനുകളിലും ട്രെയിന്‍കാത്തുനിന്ന് നിരാശരായ നൂറുകണക്കിന് ആളുകള്‍ യാത്ര ഓഴിവാക്കി വീടുകളിലേക്ക് തിരിച്ചുപോയി. മറ്റുചിലര്‍ ബസുകളെ ആശ്രയിച്ച് ഏറെ വൈകിയാണ് ഓഫീസുകളിലും മറ്റും എത്തിച്ചേര്‍ന്നത്. ട്രെയിനുകളിലെ എഞ്ചിനുകള്‍ തകരാറിലായാല്‍ പകരം എഞ്ചിന്‍ എത്തിക്കാന്‍ കാലതാമസം വരുന്നതായാണ് യാത്രക്കാരുടെ പരാതി. കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ എഞ്ചിന്‍ ആവശ്യമായി വരുമ്പോള്‍ കിട്ടാത്ത സാഹചര്യവും ഉണ്ട്. ഇടയില്‍ എവിടെയെങ്കിലും പകരം ഉപയോഗിക്കുന്നതിനുള്ള എഞ്ചിന്‍ സജ്ജമാക്കിനിര്‍ത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
എഞ്ചിന്‍ തകരാര്‍ പതിവാകുന്നു; ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയില്‍, പാസഞ്ചര്‍ വൈകിയത് രണ്ടര മണിക്കൂര്‍

Keywords: Cheruvathur, Kasaragod, Kerala, Train, Engine, Late, Train engines break down frequently, Aramana Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia