ട്രെയിനിടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളിയുടെ നില ഗുരുതരമായി തുടരുന്നു; കുടുംബത്തെ ദുരന്തം വേട്ടയാടുന്നു
Sep 9, 2015, 10:29 IST
മേല്‍പറമ്പ്: (www.kasargodvartha.com 09/09/2015) ട്രെയിനിടിച്ച് പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളിയുടെ നില ഗുരുതരമായി തുടരുന്നു. കീഴൂര്‍ കടപ്പുറത്തെ പരേതരായ ലക്ഷ്മണന്‍ - ശാരദ ദമ്പതികളുടെ മകന്‍ അയ്യപ്പന്റെ (35) നിലയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ കീഴൂര്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം.
ചെറുവത്തൂരില്‍നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ അയ്യപ്പനെ തട്ടിയിടുകയായിരുന്നു. തലയ്ക്കുപിറകിലും ചുമലിലും ആഴത്തില്‍ ക്ഷതമേറ്റ അയ്യപ്പനെ ഉടന്‍തന്നെ പരിസരവാസികള്‍ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയില്‍കഴിയുന്ന അയ്യപ്പന്‍ ഇനിയും അപകടനില തരണംചെയ്തിട്ടില്ല.
അതേസമയം അയ്യപ്പന്റെ കുടുംബത്തെ ദുരന്തം ഒന്നിനുപിറകെ ഒന്നായി വേട്ടയാടുകയാണ്. അയ്യപ്പന്റെ സഹോദരനും കാസര്‍കോട് ജില്ലയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരവുമായ ചന്ദ്രന്‍ ക്യാന്‍സര്‍ രോഗത്തെതുടര്‍ന്ന് ഈയിടെ മരണപ്പെട്ടിരുന്നു. ചന്ദ്രന് മാരക രോഗം ബാധിച്ചതറിഞ്ഞ് ഭാര്യ ആത്മഹത്യചെയ്യുകയായിരുന്നു. അയ്യപ്പന്റെ ബന്ധുവായ യുവാവും ആത്മഹത്യയിലാണ് അഭയംപ്രാപിച്ചത്.
Keywords: Accident, Kizhur, Kerala, Train, Accident, Injured, Kasaragod, Koolikkad Trade Center

Related News:
ട്രെയിനിടിച്ച് യുവാവിന് ഗുരുതരം