മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി
Sep 12, 2015, 10:21 IST
മഞ്ചേശ്വരം: (www.kasargodvartha.com 12/09/2015) മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. ചെറുവത്തൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനില്‍ പോകാനെത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘട്ടനമുണ്ടായത്. ട്രെയിന്‍ എത്തിയ ശേഷവും വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി.
വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ഇതേ ട്രെയിനില്‍ കയറിപ്പോയിരുന്നു. കഴിഞ്ഞ ദിവസം ട്രെയിനിലുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായായിരുന്നു വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. രാവിലെയും വൈകിട്ടുമുള്ള പാസഞ്ചര്‍ ട്രെയിനുകളില്‍ വിദ്യാര്‍ത്ഥികളുടെ അടിപിടി ശല്യമായി തീര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ പോലീസിനെ ഏര്‍പെടുത്തിയിരുന്നു. ട്രെയിനുകളില്‍ പോലീസിനെ പിന്‍വലിച്ചതോടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. സംഘട്ടനമുണ്ടായ സാഹചര്യത്തില്‍ വീണ്ടും പോലീസിനെ ട്രെയിനില്‍ നിയോഗിക്കുമെന്നാണ് അറിയുന്നത്.

Keywords: Kasaragod, Kerala, Manjeshwaram, Students, Attack, Police, Railway station, Train, Clash,