പാളംമുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കാതിരിക്കാന്‍ ഇടപെട്ട സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ക്രൂരമര്‍ദനം; വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
Sep 8, 2015, 09:58 IST
കുമ്പള: (www.kvartha.com 07.09.2015) വലിയൊരു ദുരന്തത്തില്‍നിന്നും രക്ഷപ്പെടുത്താന്‍വേണ്ടി വിദ്യാര്‍ത്ഥികളെ പാളത്തില്‍നിന്നും പുറത്തേക്ക് തള്ളിനീക്കിയ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ക്രൂരര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. ബേവിഞ്ചയിലെ മുഹമ്മദ് (20), മൊഗ്രാല്‍ അഹമ്മദ് മുബഷിര്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാവിലെ കുമ്പള റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മുഹമ്മദും അഹ്മദ് മുബഷിറും പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ കുതിച്ചുവരുന്നുണ്ടായിരുന്നു. അപകടത്തില്‍നിന്നും രക്ഷപ്പെടുത്താന്‍വേണ്ടി സ്റ്റേഷന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ പാളത്തില്‍നിന്നും ബലമായി പുറത്തുകടത്തി. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷന്‍ മാസ്റ്ററെ അടിക്കുകയായിരുന്നു. ഇതിനുപുറമെ സ്റ്റേഷന്‍ മാസ്റ്ററുടെ കയ്യിലുണ്ടായിരുന്ന കൊടിപിടിച്ചുവാങ്ങി വലിച്ചെറിയുകയുംചെയ്തു.
മംഗളൂരുവില്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേരും പിന്നീട് ട്രെയിന്‍കയറാന്‍ കുമ്പള സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു. പാളംമുറിച്ചുകടക്കുന്നതിനിടയില്‍ നിരവധിപേര്‍ ഈഭാഗത്ത് ട്രെയിന്‍തട്ടി മരണപ്പെട്ടിരുന്നു. പ്ലാറ്റ് ഫോമിന് കുറുകെ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതില്‍കയറി നടക്കാനുള്ള ബുദ്ധിമുട്ടുകാരണം പ്ലാറ്റ് ഫോം ചാടി പാളം മുറിച്ചുകടക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
Keywords: Kumbala, Kasaragod, Railway station, Kerala, Students arrested for assaulting station master, Kumbala Railway Station

File Photo |
Keywords: Kumbala, Kasaragod, Railway station, Kerala, Students arrested for assaulting station master, Kumbala Railway Station