സ്‌കൂള്‍ബസില്‍ വിഷപ്പാമ്പ്; വിദ്യാര്‍ത്ഥികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
Sep 29, 2015, 09:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/09/2015) സ്‌കൂള്‍ ബസില്‍ വിഷപ്പാമ്പ് പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. ബസ് ഡ്രൈവറും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടുമാത്രം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അതിയാമ്പൂര്‍ എ സി കണ്ണന്‍നായര്‍ സ്മാരക ഗവ. യു പി സ്‌കൂളിന്റെ ബസിലാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്.
ഡ്രൈവറുടെ സീറ്റിനടിയില്‍ പതുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു വിഷപ്പാമ്പായ അണലിയെ കണ്ടെത്തിയത്. പാമ്പിനെ കണ്ട കുട്ടികള്‍ ബഹളംവെക്കുകയായിരുന്നു. അപ്പോഴാണ് തന്റെ സീറ്റിനടിയില്‍ കിടക്കുകയായിരുന്ന അണലി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസില്‍ നിന്ന് ചാടി പുറത്തിറങ്ങുകയും പാമ്പിനെ പുറത്തെത്തിച്ച ശേഷം കാട്ടിലേക്ക് ഓടിക്കുകയുമായിരുന്നു.
ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് പാമ്പ് ബസിനകത്തേക്ക് കയറിയതെന്നാണ് സംശയിക്കുന്നത്.പാമ്പിനെ പുറത്താക്കിയതോടെയാണ് കുട്ടികള്‍ക്ക് ശ്വാസം നേരെ വീണത്.
Keywords: Snake in School bus: Miraculous escape for students, School Students, Snake, School Bus, Kanhangad, Kerala