സിസ്റ്റര്‍ അമല വധക്കേസില്‍ കുറ്റപത്രം 60 ദിവസത്തിനകം; സതീഷ് ബാബു ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതി
Sep 28, 2015, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 28/09/2015) കോട്ടയം പാല ലിസ്യു കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശി സതീഷ് ബാബു കൊടുംക്രിമിനലാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നിരവധി കവര്‍ച്ചാകേസുകളിലും ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും പ്രതികൂടിയാണ് സതീഷ് ബാബു.
2008 ലാണ് ഭാര്യയെ സതീഷ് ബാബു തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ചത്. ഈകേസില്‍പ്രതി ഏഴ് മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. അക്രമങ്ങളും മറ്റുക്രൂരകൃത്യങ്ങളും നടത്തി ആനന്ദംകണ്ടെത്തുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് സതീഷ് ബാബുവെന്നും ഞായറാഴ്ച കോട്ടയത്തുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എ ഡി ജി പി പത്മകുമാര്‍ വ്യക്തമാക്കി. അമലയെകൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈകേസിന്റെ അന്വേഷണം 60 ദിവസത്തിനകം പൂര്‍ത്തിയാക്കി പോലീസ് സതീഷ് ബാബുവിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സതീഷ് ബാബുവിന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള വകുപ്പുകള്‍ ചേര്‍ത്തായിരിക്കും കുറ്റപത്രംനല്‍കുക.
Keywords: Sister Amala case, Murder Case, Accused, Kasaragod Native, Kerala, Held, Sister Amala case, Sister Amala case: charge sheet within 60 days, Sun Lighting, Philips and Samson
2008 ലാണ് ഭാര്യയെ സതീഷ് ബാബു തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ചത്. ഈകേസില്‍പ്രതി ഏഴ് മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. അക്രമങ്ങളും മറ്റുക്രൂരകൃത്യങ്ങളും നടത്തി ആനന്ദംകണ്ടെത്തുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് സതീഷ് ബാബുവെന്നും ഞായറാഴ്ച കോട്ടയത്തുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എ ഡി ജി പി പത്മകുമാര്‍ വ്യക്തമാക്കി. അമലയെകൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈകേസിന്റെ അന്വേഷണം 60 ദിവസത്തിനകം പൂര്‍ത്തിയാക്കി പോലീസ് സതീഷ് ബാബുവിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സതീഷ് ബാബുവിന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള വകുപ്പുകള്‍ ചേര്‍ത്തായിരിക്കും കുറ്റപത്രംനല്‍കുക.
കൊലക്കേസിന്റെ വിചാരണയ്ക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യും. ചോദ്യംചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക. സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ വേളയില്‍ 2014 നവംബറിന് ശേഷം പാലമേഖലയില്‍ മഠങ്ങളില്‍ കന്യാസ്ത്രീകളെ സതീഷ് ബാബു ആക്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 60 വയസിന് മുകളിലുള്ള കന്യാസ്ത്രീകളെ തലയ്ക്ക് പിറകില്‍ അടിച്ച് ആക്രമിക്കുന്നതായിരുന്നു ഇയാളുടെ രീതി.
സതീഷ് ബാബുവിന്റെ മാതാപാതാക്കള്‍ മുണ്ടക്കയം സ്വദേശികളാണ്. ബാല്യകാലത്ത് അധ്യാപികയെ ആക്രമിച്ചതിന് സതീഷിനെ സ്‌കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. കൃത്യംനടത്തിയതിന് ശേഷം തെളിവുകളൊന്നും അവശേഷിപ്പിക്കാതെ രക്ഷപ്പെടുന്നതിന് വിദഗ്ധന്‍കൂടിയാണ് സതീഷ്.