city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിസ്റ്റര്‍ അമല വധം; കാസര്‍കോട് സ്വദേശിയായ 28 കാരന്‍ പോലീസ് വലയില്‍

കാസര്‍കോട്: (www.kasargodvartha.com 23/09/2015) കോട്ടയം പാലായിലെ മഠത്തില്‍ സിസ്റ്റര്‍ അമല ദുരൂഹ സാചര്യത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന കാസര്‍കോട് സ്വദേശിയായ 28 കാരന്‍ പോലീസ് വലയിലായതായി സൂചന. ഈ യുവാവിന്റെ രേഖാ ചിത്രം കോട്ടയം പോലീസ് തയ്യാറാക്കിയിരിക്കുകയാണ്. 28 വയസ് പ്രായംതോന്നിക്കുന്ന ക്ലീന്‍ഷേവ് മുഖമുള്ള യുവാവിനെയാണ് പോലീസ് അന്വേഷിക്കുന്നത്.

കൊലയ്ക്കുശേഷം കുറച്ചുസമയം പ്രതി പാലായിയില്‍തന്നെ ഉണ്ടായിരുന്നു. പിന്നീട് അവിടെനിന്ന് തിരുവല്ലയിലേക്ക് മുങ്ങി. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി എവിടെയുണ്ടെന്നത് സംബന്ധിച്ച് സൂചന ലഭിച്ചത്. ഇയാള്‍ കാസര്‍കോട്ടേക്ക് കടന്നതായും വിവരമുണ്ടായിരുന്നു. പഴുതുകള്‍ അടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇതിനായി കാസര്‍കോട് പോലീസിന്റെ സഹായവും കോട്ടയംപോലീസ് തേടിയിട്ടുണ്ട്. എന്നാല്‍ പ്രതിയെകുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. അതീവ രഹസ്യമായാണ് അന്വേഷണം.

അമല വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ പാലയ്ക്ക് അടുത്തുള്ള മറ്റൊരു മഠത്തില്‍ അക്രമം നടത്തുകയും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പോലീസ് താല്‍പര്യംകാണിച്ചില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അന്ന് മോഷണംപോയ മൊബൈല്‍ ഫോണില്‍ സിംകാര്‍ഡ് മാറി മാറി ഉപയോഗിക്കുന്നതായും സംഭവദിവസം ഈ ഫോണ്‍ കൊലപാതകംനടന്ന മഠം ഉള്‍പെടെയുള്ള ടവര്‍പരിധിയില്‍ ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 

രണ്ട് സംഭവങ്ങളിലും പ്രതി ഒരാള്‍തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത് ഈ സാഹചര്യത്തിലാണ്. പ്രതിയെ എത്രയുംവേഗം അറസ്റ്റുചെയ്യാനാകുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസ് പോലീസില്‍നിന്ന് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന ആവശ്യവും ഇതിനിടയില്‍ ശക്തമായിട്ടുണ്ട്.
സിസ്റ്റര്‍ അമല വധം; കാസര്‍കോട് സ്വദേശിയായ 28 കാരന്‍ പോലീസ് വലയില്‍

Keywords: Sister Amala case, Murder Case, Accused, Kasaragod Native, Kerala, Held, Sister Amala case: 28 year old held, Nalapad UK Mall

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia