കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
Sep 7, 2015, 16:03 IST
കാസര്‍കോട്: (www.kasargodvartha.com 07/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച. 14 വര്‍ഷം മുമ്പാണ് ബാങ്കില്‍ ആദ്യത്തെ വന്‍ കവര്‍ച്ച അരങ്ങേറിയത്. 2001 ല്‍ നടന്ന കവര്‍ച്ചയില്‍ ഏഴ് കിലോയോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഈ കേസില്‍ ആറര കിലോ സ്വര്‍ണം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ ആറ് പ്രതികളെയും ശിക്ഷിച്ചിരുന്നു. ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. അന്ന് കാസര്‍കോട് സി.ഐയായിരുന്ന ഹബീബ് റഹ് മാനാണ് കേസ് അന്വേഷിച്ചിരുന്നത്. സ്വര്‍ണം ഭൂരിഭാഗവും കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
തിങ്കളാഴ്ച നടന്ന കവര്‍ച്ചയില്‍ 21 കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക സൂചന. 12 ലക്ഷം രൂപയും ഇതോടൊപ്പം കളവ് പോയിട്ടുണ്ടെന്നാണ് വിവരം. മോഷണത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണോ അതോ നേരത്തെ കാസര്‍കോട്ടും മറ്റും നടന്ന കവര്‍ച്ചയില്‍ ഉള്‍പെട്ടവരാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്. പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords : Kasaragod, Kerala, Bank, Robbery, Investigation, Gold, Second Robbery.
തിങ്കളാഴ്ച നടന്ന കവര്‍ച്ചയില്‍ 21 കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക സൂചന. 12 ലക്ഷം രൂപയും ഇതോടൊപ്പം കളവ് പോയിട്ടുണ്ടെന്നാണ് വിവരം. മോഷണത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണോ അതോ നേരത്തെ കാസര്‍കോട്ടും മറ്റും നടന്ന കവര്‍ച്ചയില്‍ ഉള്‍പെട്ടവരാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്. പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
Related News:
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി